നമ്മുടെ ലൈംഗികത കൂടുതൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു: കാനു ബേൽ

നമ്മുടെ ലൈംഗികത കൂടുതൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു: കാനു ബേൽ
നമ്മുടെ ലൈംഗികത കൂടുതൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു: കാനു ബേൽ
Share  
2023 Dec 12, 07:03 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സംവിധായകൻ കാനു ബേലിന് ആമുഖം ആവശ്യമില്ല. 2014 ൽ കാനിലെ കാമറെ ഡി ഓർ പുരസ്‌കാരത്തിന് നാമനിർദ്ദേശം നേടുകയും എട്ട് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുകയും ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ചിത്രമായ 'തിത്‌ലി' പോലെ, ഈ വർഷം പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം 'ആഗ്ര'യും 2023 കാൻ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർസ് ഫോർട്ട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഐ.എഫ്.എഫ്‌.കെയുടെ 28-ാം പതിപ്പിൽ 'ആഗ്ര' പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ബേൽ സംസാരിക്കുന്നു.


ചോദ്യം: 'ആഗ്ര'യിലെ നായകൻ ഗുരു, ഇന്ത്യൻ യുവജനങ്ങളുടെ ലൈംഗികമായി അടിച്ചമർത്തപ്പെട്ട ജീവിതത്തിന്റെ പ്രതിനിധിയാണോ 


ഉത്തരം: തീർച്ചയായും. യുവജനങ്ങളുടെ മാത്രമല്ല, ഇന്ത്യയിൽ എല്ലാ പ്രായത്തിലുമുള്ള മുതിർന്നവരുടെ ലൈംഗികതയും കൂടുതൽ കൂടുതൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കാമസൂത്രയുടെ ദേശക്കാരാണ് നാം എന്ന് കൂടി ഓർക്കണം.


ചോ: അടിച്ചമർത്തപ്പെട്ട ലൈംഗികത വ്യക്തിയുടെയും സമൂഹത്തിന്റെയും മറ്റ് വശങ്ങളെക്കൂടി സാരമായി ബാധിക്കുന്നില്ലേ


ഉ: അതെ. മൂടിവെക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ലൈംഗികത പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് എന്നെ കുറേകൂടി വലിയ നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു. അടിച്ചമർത്തൽ നമ്മുടെ സാമൂഹിക ജീവിതവുമായും രാഷ്ട്രീയ ജീവിതവുമായും സമ്പദ് വ്യവസ്ഥയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം കൂടിച്ചേർന്നാണ് 'ഞെരിക്കപ്പെട്ട' ഒരു ജീവിതം രൂപീകൃതമാകുന്നത്. 


ചോദ്യം: 'ആഗ്ര'യിലെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന വീട് ചിത്രത്തിൽ എങ്ങിനെയാണ് മെറ്റഫറായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് 


ഉ: ആഗ്ര നഗരത്തിൽ മാത്രമല്ല, നമ്മുടെ രാജ്യത്ത് തന്നെ പരിമിതമായ ഇടമേ ഉള്ളൂ. 1.4 ബില്യൺ ആളുകൾ പരിമിതമായ സ്ഥലത്ത് തിങ്ങിപ്പാർക്കുന്ന രാജ്യമാണിത്. സ്ഥലപരിമിതി, അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാനുള്ള പരിമിതി, അതിജീവനത്തിനായി ദിനേന പൊരുത്തേണ്ടിവരുന്ന സാഹചര്യം... ഇത്തരം ജീവിതസാഹചര്യങ്ങളാണ്. ഒരുപാട് പേർ ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട രാജ്യമാണ്. ചൈനയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും അവർക്ക് ധാരാളം ഭൂമിയുണ്ട്.


വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്നാണ് നമ്മുടെ അവകാശവാദം. സത്യസന്ധമായി അവകാശപ്പെടുകയാണെങ്കിൽ നമ്മുടെ സംസ്കാരം, പൈതൃകം എന്നിവയെ യുക്തിയുടെ കണ്ണിൽകൂടി കാണുകയാണ് വേണ്ടത്. മുകളിൽപ്പറഞ്ഞ എല്ലാ വിഷയങ്ങളും സത്യസന്ധമായി ചർച്ച ചെയ്യപ്പെടുകയും വേണം. 


'ആഗ്ര'യിൽ നമ്മുടെ ലൈംഗികതയെയും രഹസ്യജീവിതത്തെയുംസ്ഥലമില്ലായ്മ എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ലെൻസിലൂടെ നോക്കിക്കാണുക ആയിരുന്നു എന്റെ ഉദ്ദേശ്യം. ഇല്ലായ്മ, അതിനിടയിൽ ഞെരുങ്ങുന്ന കുടുംബ ബന്ധങ്ങൾ, വൈകാരിക അടുപ്പം..ഇവ എവിടെയൊക്കെ കൂട്ടിമുട്ടുന്നു, നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കാൻ ശ്രമിച്ചു.



ചോ: പുതിയ സിനിമാ പ്രവർത്തകർക്ക് ഒ.ടി.ടി എത്രത്തോളം പ്രയോജനകരമാണ് ? 


ഉ: ഒ.ടി.ടി പുതിയ സിനിമാ പ്രവർത്തകർക്ക് ഇടം നൽകുന്നില്ല. ഒ.ടി.ടി കമ്പനികൾ പ്രധാനമായും ബിസിനസ് ലക്ഷ്യമിടുന്ന ടെക് കമ്പനികളാണ്. അവർ പുതിയ ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ട ഇടം നൽകുമെന്നും അനുകൂലമായി സ്വാധീനിക്കുമെന്നതും യുക്തിരഹിതമായ പ്രതീക്ഷയാണ്.


ചോ: ആഗോള പ്രേക്ഷകരും പ്രാദേശിക പ്രേക്ഷകരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?


ഉ: സിനിമയുടെ സാംസ്കാരിക പരിസരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുക പ്രാദേശിക പ്രേക്ഷകർക്കാണ്. ആ നിലയിൽ അവരാണ് യഥാർത്ഥം. അവർക്ക് തീർച്ചയായും അവരുടെ ജീവിതവുമായി സിനിമയെ എളുപ്പം ബന്ധിപ്പിച്ച് കാണാൻ സാധിക്കും.


ചോ: കേരളത്തിലെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (IDSFFK) ജൂറി തലവൻ എന്ന നിലയിൽ എന്താണ് ഇവിടുത്തെ സിനിമാ സംസ്‌കാരത്തെക്കുറിച്ചുള്ള അനുഭവം. ഐ.എഫ്.എഫ്.കെ യെക്കുറിച്ചുള്ള അഭിപ്രായം


ഉ: IDSFFK മനോഹരമായ അനുഭവമായിരുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പ് ശരിക്കും ആകർഷണീയമായിരുന്നു. ഐ.എഫ്.എഫ്.കെ യും അതുപോലെ തന്നെ ഭംഗിയായി സംഘടിപ്പിച്ചിരിക്കുന്നു. ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത 'അനാട്ടമി ഓഫ് എ ഫാൾ' കണ്ടതിന് ശേഷം എനിയ്ക്ക് ഇപ്പോഴും ഹാംഗ് ഓവർ മാറിയിട്ടില്ല. ആ സിനിമ കാണാനുള്ള പ്രേക്ഷകരുടെ നീണ്ട നിര എന്നെ ഏറെ സന്തോഷിപ്പിച്ചു.


ചോ: പുതിയ ചിത്രം 'ഡെസ്പാച്ച്' നെക്കുറിച്ച്


ഉ: ഡെസ്പാച്ച് പ്രീ പ്രൊഡക്ഷന്റെ അന്തിമഘട്ടത്തിലാണ്. ക്രൈം പത്രപ്രവർത്തനത്തിന്റെ ലോകമാണ് പ്രമേയം. കൊള്ളാവുന്ന സമൂഹം കെട്ടിപ്പടുക്കുന്നതിൽ പ്രൊഫഷണൽ എന്ന നിലയിൽ വ്യക്തി വഹിക്കുന്ന പങ്ക്, വ്യക്തിയുടെ ആർത്തി, അതിനു നൽകേണ്ട വില എന്നിവ പരിശോധിക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രം അവതരിപ്പിക്കുന്നത് മനോജ്‌ ബാജ്പേയി ആണ്. (അഭിമുഖം : ജി .ഹരി .നീലഗിരി )

capture_1702388252
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ‘ഇത് ഒരു ആഗോളവിഷയം’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത്താത്തയുടെ വാക്കുകളിൽ പിറന്നൊരു ‘ഫെമിനിച്ചി ഫാത്തിമ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25