മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതൽ ,നവാഗതനായ ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഹോമേജ് വിഭാഗത്തിൽ ഡിസ്റ്റന്റ് വോയ്സെസ് സ്റ്റിൽ ലീവ്സ്, കസിൻ ആഞ്ചെലിക്ക, ബ്രിക് ആൻഡ് മിറർ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഉൾപ്പെടെ 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും.
ജൂറി ഫിലിം വിഭാഗത്തിൽ റീത്ത അസെവെഡോ ഗോമ്സിന്റെ ദി പോർച്ചുഗീസ് വുമണും മൃണാൽ സെൻ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ദി ഗറില്ല ഫൈറ്ററുമാണ് ഇന്ന് പ്രദർശിപ്പിക്കുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്കാർ ചിത്രങ്ങൾ ഇന്ന് സ്ക്രീനിലെത്തും. റാഡു ജൂഡിന്റെ ഡുനോട്ട് എക്സ്പെക്റ്റ് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, നിക്കോള ആർസെനിന്റെ ദി പ്രോമിസ്ഡ് ലാൻഡ്, ഫിലിപ്പെ ഗാൽവെസ് ഹാർബെലിന്റെ ലാറ്റിനമേരിക്കൻ ചിത്രം ദി സെറ്റിലേഴ്സ് , സ്റ്റീഫൻ കോമാന്ററൽ ചിത്രം ബ്ലാഗാസ് ലെസൻസ്, പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, അമർ ഗമാൽ സംവിധാനം ചെയ്ത യെമൻ ചിത്രം ദി ബേർഡൻഡ്, വിം വിൻഡേഴ്സിന്റെ പെർഫെക്ട് ഡെയ്സ് എന്നിവയാണ് ചൊവാഴ്ച്ച പ്രദർശിപ്പിക്കുന്ന ഓസ്കാർ എൻട്രി നേടിയ ചിത്രങ്ങൾ.
കലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തുടങ്ങി അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇൻ എ സെർട്ടൻ വേ പ്രദർശിപ്പിക്കും. ഇന്നസെൻസ്, ക്യൂബ ലിബ്രെ, ദി മേജർ എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്. ഷാരൂഖ്ഖാൻ ചവാടയുടെ വിച്ച് കളർ, ഡൊമിനിക് സഗ്മ ചിത്രം റാപ്ചർ, ഉത്തം കമാട്ടിയുടെ ഖേർവാൾ , ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്ട് നമ്പർ, എ ഇയർ ഓഫ് ദി ക്വയറ്റ് സൺ, ദി സ്പൈറൽ, അനിമേഷൻ വിഭാഗത്തിൽ ഇസബെൽ ഹെർഗ്വേറയുടെ സുൽത്താനാസ് ഡ്രീം എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
ഡിയാഗോ ഡെൽ റിയോ ചിത്രം ഓൾ ദി സൈലൻസ്, ദി സ്നോസ്റ്റോം തുടങ്ങി 10 ചിത്രങ്ങളുടെ രണ്ടാം പ്രദർശനം നടക്കും. ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന 26 ചിത്രങ്ങളിൽ അഡൂറ ഓണഷീലിന്റെ ഗേൾ, ഡെൽഫിൻ ജിറാർഡിന്റെ ത്രൂ ദി നൈറ്റ്, ബൊഹീമിയൻ, മ്യൂസിക്, എക്സ്പ്ലനേഷൻ ഫോർ എവരിതിങ്, മരീന വ്രോടയുടെ സ്റ്റെപ്നെ എന്നിവയും വിരുന്നൊരുക്കും.
മേളയുടെ മനംനിറച്ച് മലയാള ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത.
ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്.
മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കാലിഡോസ്കോപ്പ് വിഭാഗങ്ങളിലാണ് പ്രദർശനം.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. ആനന്ദ് ഏകർഷിയുടെ ആട്ടവും മേളയിലെ ആകർഷക ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു . സ്വവർഗ്ഗാനുരാഗികളുടെ ജീവിതയാഥാർഥ്യങ്ങളും സങ്കീർണതകളും പങ്കുവെക്കുന്ന കാതൽ എന്ന ചിത്രം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പ്രദർശിപ്പിച്ചത്.
സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ മലയാളസിനിമകൾ.
മണ്മറഞ്ഞ പ്രതിഭകൾക്ക് ആദരം അർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ റാംജിറാവു സ്പീക്കിംഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് .കെ ജി ജോർജിന്റെ സ്മരണയ്ക്കായ് മേളയിൽ പ്രദർശിപ്പിച്ച യവനിക,ജി അരവിന്ദന്റെ വാസ്തുഹാര ,പി എൻ മേനോന്റെ ഓളവും തീരവും, എന്നീ ചിത്രങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. റീസ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിൽ എ കെ ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയാണ് ഇനി പ്രദർശിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group