ഒരു സിനിമ, ഒരേ കഥാപാത്രം, അഞ്ച് ഭാഷയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബിങ്; ഇങ്ങനെയൊരനുഭവം ആദ്യമെന്ന് പൃഥ്വി

ഒരു സിനിമ, ഒരേ കഥാപാത്രം, അഞ്ച് ഭാഷയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബിങ്; ഇങ്ങനെയൊരനുഭവം ആദ്യമെന്ന് പൃഥ്വി
ഒരു സിനിമ, ഒരേ കഥാപാത്രം, അഞ്ച് ഭാഷയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബിങ്; ഇങ്ങനെയൊരനുഭവം ആദ്യമെന്ന് പൃഥ്വി
Share  
2023 Dec 11, 08:37 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ലച്ചിത്രപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ. പ്രഭാസും പൃഥ്വിരാജുമാണ് പ്രധാനവേഷങ്ങളിൽ. ഏതാനും ദിവസങ്ങൾക്കുമുമ്പ് സലാറിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഏവരും ശ്രദ്ധിച്ച കാര്യമാണ് ചിത്രം പുറത്തിറങ്ങുന്ന എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തിൽത്തന്നെയാണ് പൃഥ്വിരാജ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നത്. ഈ അനുഭവത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വി ഇപ്പോൾ.

സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സലാറിനുവേണ്ടിയുള്ള ഡബ്ബിങ് അനുഭവം പൃഥ്വിരാജ് പങ്കുവെച്ചത്. ഫൈനൽ ഡബ്ബിങ്ങിൽ ചെയ്യേണ്ടിയിരുന്ന തിരുത്തലുകൾ പൂർത്തിയാക്കിയതായി പൃഥ്വി അറിയിച്ചു. ഇത്രയും കാലത്തെ അനുഭവത്തിൽ വിവിധ ഭാഷാചിത്രങ്ങളിലായി ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം സ്വന്തം ശബ്ദം നൽകി. ചില കഥാപാത്രങ്ങൾക്ക് ഒന്നിലേറെ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സിനിമയിലെ ഒരേ കഥാപാത്രത്തിന് അഞ്ച് വ്യത്യസ്ത ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് തനിക്ക് ആദ്യത്തെ അനുഭവമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.


തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് സലാർ ഇറങ്ങുന്നത്. വർദരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജും ദേവയായി പ്രഭാസും എത്തുന്നു. ബോബി സിംഹ, ജ​ഗപതി ബാബു, ജോൺ വിജയ്, ​ഗരുഡ റാം, ശ്രുതി ഹാസൻ, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. രണ്ട് ഭാ​ഗങ്ങളിലായിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ സീസ്ഫയർ ആണ് ഇപ്പോൾ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്.

കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാർ. ചിത്രം ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ‘ഇത് ഒരു ആഗോളവിഷയം’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത്താത്തയുടെ വാക്കുകളിൽ പിറന്നൊരു ‘ഫെമിനിച്ചി ഫാത്തിമ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25