ലോക സിനിമയിൽ മലയാളത്തിന്റെ 'ആട്ടം' : ജി.ഹരി നീലഗിരി

ലോക സിനിമയിൽ മലയാളത്തിന്റെ 'ആട്ടം' : ജി.ഹരി നീലഗിരി
ലോക സിനിമയിൽ മലയാളത്തിന്റെ 'ആട്ടം' : ജി.ഹരി നീലഗിരി
Share  
ജി .ഹരി നീലഗിരി എഴുത്ത്

ജി .ഹരി നീലഗിരി

2023 Dec 11, 07:57 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മലയാള സിനിമ ലോക നിലവാരത്തിലേക്കുയരുന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം'.സദാചാരം എന്ന പ്രഹേളികയെ ഇത്ര സമ്മോഹനമായി കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ മലയാളത്തിൽ ഇല്ലെന്നു വേണം പറയു വാൻ.

ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകനിൽ എന്തൊക്കെ സംഭവിക്കുമെന്ന് ചിന്തിച്ചുപോകുവാൻ ഈ ചിത്രം എന്നെ പ്രേരിപ്പിക്കുന്നുണ്ട്.

ചിത്രം ഗംഭീരമാണെങ്കിൽ സുനിശ്ചയം അതു നമ്മുടെ ഹൃദയത്തെ സ്പർശിക്കും. ഹൃദയവും കടന്നു കണ്ണുകളിലേക്കും ചുടുകളിലേക്കും ചിലപ്പോൾ ഉപസ്ഥത്തിലേക്കും കൊള്ളിയാനുകൾ പായും.ഈ ചിത്രം ഈ അനുഭവങ്ങളെല്ലാം എനിക്ക് സമ്മാനിച്ചു.

വിനയ് ഫോർട്ട്, കലാഭവൻ ഷാജോണ്, ഷെറിൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ഇവർക്കൊപ്പം നാടക പശ്ചാ തലത്തിൽ നിന്നു വന്ന ഒരു പിടി അഭിനേതാക്കളും ഇതിൽ തകർത്താടിയിരിക്കുന്നു.

ഇവരിൽ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നുണ്ടെങ്കിലും കത്തി നില്‌ക്കുന്നത് വിനയ് ഫോർട്ടും ഷെറിനുമാണ്.ഇരുവരുടെയും ഒരു ലിപ് ലോക്കിനു കൊടുക്കണം ഓസ്‌കാർ.കലാഭവൻ ഷാജോണിന് കത്തിക്കാൻ ഇതിൽ വലിയ ആ അസരങ്ങളൊന്നും ഇല്ലെങ്കിലുo ആ പ്രതിഭാധനൻ കിട്ടിയ വേഷം ആടിതിമിർത്തി രിക്കുന്നു.

Iffk 28 ലെ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയും ആർപ്പുവിളി കളോടെയുമാണ് ഈ ചിത്രത്തെ വരവേറ്റത്. ചിത്രം കഴിഞ്ഞതും പ്രേക്ഷകർ സംവിധായകനേയും അഭിനേതാക്കളെയും അഭനന്ദന പുഷപങ്ങളാൽ മൂടി.അത്രയ്ക്ക് നെഞ്ചിലേറ്റി iffk യിലെ പ്രേക്ഷകർ ഈ ചിത്രത്തെ.

ഒട്ടും inhibition ഇല്ലാതെ സംവിധാനവും എഡിറ്റിങ്ങും അഭിനയവും നിർവ്വഹിച്ചിരിക്കുന്നുവന്നതാണ് ഈ ചിത്രത്തിനു ഇരട്ടി മനോഹാരിത സമ്മാനിച്ചിരിക്കുന്നത്.രസച്ചരട് പൊട്ടാതെതന്നെ ഇതിവൃത്തം വലർന്നു വികസിച്ചു climax ൽ എത്തതുന്നു.പാട്ടുകൾ ഇല്ല,ഒരു നാടൻ പാട്ടൊഴികെ.നാടകലാകാരന്മാരുടെ സംഘത്തിൽ നടക്കുന്ന ഒരു ലൈംഗിക അതിക്രമത്തെ ചുറ്റിപ്പറ്റിയാണ് ഉദ്വേഗജനകമായി പ്ലോട്ട് മുന്നേറുന്നത്.ചിത്രം ഉന്നയിക്കുന്ന സദാചാര സംബന്ധിയായ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതു പ്രേക്ഷകനാണ്.

Violene കാര്യമായി ഒഴിവാക്കിയിരിക്കുന്നുവെന്നതും സംഭാഷണത്തിലെ നൈസർഗികതയുo ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിൻറ്റാണ്.

എന്റെ ആത്മസ്നേഹിതൻ കവി ആനന്ദ ജ്യോതിയുടെ ആലുവാപ്പുഴതീരത്തെ ഊരുമനയിൽ വെച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത് എന്നത് ഇരട്ടി ആഹ്ലാദത്തിനു വക നല്കുന്നു.

ചിത്രത്തിനും അനിയറപ്രവർത്തകർക്കും അഭനന്ദനങ്ങളും ഭാവുകങ്ങളും

റിപ്പോർട്ട് : ജി.ഹരി നീലഗിരി

capture_1702262513

മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമെന്ന് ഓപ്പൺ ഫോറം 


മലയാള സിനിമയിൽ കാലാനുസൃത മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് ഓപ്പൺ ഫോറം. സംവിധാ യകരോ എഴുത്തുകാരോ നിശ്ചയിച്ചുറപ്പിച്ച അവതരണത്തിലൂടെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല . അവതരണത്തിൽ യാഥാർഥ്യം ഉണ്ടെങ്കിലും സിനിമകളുടെ ഉള്ളടക്കത്തിന് കാര്യമായ മാറ്റമില്ലെന്ന് സംവിധായകനായ സന്തോഷ് ബാബുസേനൻ പറഞ്ഞു. മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾ ഉണ്ടാകുന്നില്ലെന്ന് സതീഷ് ബാബുസേനൻ പറഞ്ഞു .


പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താൻ സിനിമകൾ നിർമ്മിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു. ബിഗ്‌ബജറ്റ്‌ ചിത്രങ്ങൾക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയിൽ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്നേഷ് പി ശശിധരൻ പറഞ്ഞു . ആക്ഷൻ സിനിമയെന്നാൽ പലർക്കും ഇപ്പോഴും ആർ ഡി എക്‌സ് ആണെന്നാണ്‌ ധാരണയെന്നും അദ്ദേഹം പറഞ്ഞു . ഒ റ്റി റ്റി സിനിമകൾ പ്രേഷകരെ സമ്മാനിച്ചെങ്കിലും അത്തരം സിനിമകൾക്ക് സ്ഥിരത നൽകാൻ ഒ റ്റി റ്റി ക്ക് കഴിയുന്നില്ലെന്ന് ഡോൺ പാലത്തറ പറഞ്ഞു. 


,ഗഗൻ ദേവ്, പ്രശാന്ത് വിജയ്, റിനോഷൺ, സുനിൽ മാലൂർ ,കെ സി ജിതിൻ എന്നിവർ പങ്കെടുത്തു .റിപ്പോർട്ട് : ജി.ഹരി നീലഗിരി

vasthu-reviced--dec-1
21-x14-cm-(1)
samudra-poster-for-sreenarayana-approved-..web--whatsapp
800f6303-2a84-48c5-be2f-41994f2f5d69-(1)
bc9dd7f4-bf02-4fd4-90ce-f7f3b1bbf2d5
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ‘ഇത് ഒരു ആഗോളവിഷയം’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത്താത്തയുടെ വാക്കുകളിൽ പിറന്നൊരു ‘ഫെമിനിച്ചി ഫാത്തിമ’
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള പുതുതലമുറയ്ക്ക് പ്രചോദനം- മുഖ്യമന്ത്രി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ചലച്ചിത്രമേള കൊടിയിറങ്ങി സുവർണചകോരം ‘മലു’വിന്
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25