രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു .ടാഗോർ തിയേറ്ററിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് ഉദ്ഘാടനം ചെയ്തു . മുൻ മന്ത്രി എം വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, എക്സിക്യൂട്ടീവ് അംഗം ശങ്കർ രാമകൃഷ്‌ണൻ, സജിത മഠത്തിൽ ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ തുടങ്ങിയവർ പങ്കെടുത്തു.
മേള പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യo: മുഖ്യമന്ത്രി
പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ്വം ചലച്ചിത്ര മേളകൾക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ.
കെനിയയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വനൂരി കഹിയുവിനെ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകി ആദരിക്കുന്നതിലൂടെ നമ്മുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൗമ്മോ ലഹളപോലെ അധിനിവേശവിരുദ്ധ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട നിരവധി പോരാട്ടങ്ങളാൽ സമ്പന്നമാണ് കെനിയയുടെ ചരിത്രം. അധിനിവേശ ശക്തികൾ കെനിയയിൽ നിന്ന് ഒഴിഞ്ഞു പോയിട്ടും കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ആ മണ്ണിൽ ഇനിയും അവശേഷിക്കുന്നുണ്ട്. അത്തരം വിലക്കുകളെയും എതിർപ്പുകളെയും അവയോട് പടവെട്ടി മുന്നേറുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരിയാണ് വനൂരി കഹിയു. ഇത്തരം കലാപ്രവർത്തകരെ ആദരിക്കുക വഴി ഈ ചലച്ചിത്രോത്‌സവവും നമ്മുടെ നാടും ആർക്കൊപ്പമാണ് നില കൊള്ളുന്നത് എന്നുകൂടി വ്യക്തമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ഭിന്നഭാഷകൾ സംസാരിക്കുമെങ്കിലും വികാരം ഒന്ന്: നാന പടേക്കർ
ഭിന്നഭാഷകൾ സംസാരിക്കുമെങ്കിലും വികാരം ഒന്നാണന്ന് നാനാ പടേക്കർ. മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിൽ വന്ന താൻ സംസാരിക്കുന്ന ഭാഷയിൽ വ്യത്യാസം ഉണ്ടെങ്കിലും പറയുന്ന കാര്യം വ്യത്യസ്ഥമല്ലന്നും രാജ്യാന്തര ചലിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഇതേവരെ മലയാളസിനിമയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ആ പ്രതീക്ഷ ഉടൻ നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും അടൂർ ഗോപാലകൃഷ്ണനും തങ്ങളുടെ ചിത്രത്തിലെ റോൾ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെനിയൻ സംവിധായിക വനൂരി കഹിയുവിനു മേയർ ആര്യ രാജേന്ദ്രൻ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരം സമ്മാനിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം പാക്കേജുകൾ പരിചയപ്പെടുത്തി.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വി കെ പ്രശാന്ത് എം ൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സൺ റീത്ത അസെവേദോ ഗോമസ്, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഐ എ എസ്, സെക്രട്ടറി സി. അജോയ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ ഐ എഫ് എസ് തുടങ്ങിയവർ പങ്കെടുത്തു.
ഫെസ്‌റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് മധുപാലിന് നൽകിയും ചലച്ചിത്രസമീക്ഷ ഫെസ്‌റ്റിവൽ പതിപ്പ് റസൂൽ പൂക്കുട്ടി പ്രേംകുമാറിന് നൽകിയും പ്രകാശനം ചെയ്തു. തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദർശിപ്പിച്ചു.
വാസ്തുഹാര വീണ്ടും അഭ്രപാളിയിൽ
മലയാളസിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായ വാസ്തുഹാര രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് (ശനി ) പ്രദർശിപ്പിക്കും. ന്യൂ തീയേറ്ററിൽ രാവിലെ 9.15 നാണ് പ്രദർശനം . മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രം ജി അരവിന്ദനാണ് സംവിധാനം ചെയ്തത്.
സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കിയ വാസ്തുഹാര എഴുപതുകളിലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് കിഴക്കൻ ബംഗാളിൽ നടക്കുന്ന സംഭവവികാസങ്ങളെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മോഹൻലാൽ, നീന ഗുപ്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൃണാൾ സെന്നിന് ആദരമായി പ്രദർശനം
അതുല്യ ചലച്ചിത്ര പ്രതിഭ മൃണാൾ സെന്നിന് ആദരമായി ചലച്ചിത്ര അക്കാദമി ഒരുക്കുന്ന എക്സിബിഷൻ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ടാഗോർ തിയേറ്റർ പരിസരത്ത് നിർമ്മിച്ച പ്രത്യേക വേദിയിൽ ശനിയാഴ്ച രാവിലെ 11 നാണിത്.
ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കുയർത്തിയ ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ , സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂർവ്വ നിമിഷങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും .
മൃണാൾ സെന്നിന് ആദരമായി പ്രദർശനം
അതുല്യ ചലച്ചിത്ര പ്രതിഭ മൃണാൾ സെന്നിന് ആദരമായി ചലച്ചിത്ര അക്കാദമി ഒരുക്കുന്ന എക്സിബിഷൻ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ടാഗോർ തിയേറ്റർ പരിസരത്ത് നിർമ്മിച്ച പ്രത്യേക വേദിയിൽ ശനിയാഴ്ച രാവിലെ 11 നാണിത്.
ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കുയർത്തിയ ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ , സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂർവ്വ നിമിഷങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും .
സംഗീത വിരുന്ന് മാറ്റിവെച്ചു
രാജ്യാന്തര ചലച്ചിത്ര മേളയുടെ രക്ഷാധികാരിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ദു:ഖസൂചകമായി മാനവീയം വീഥിയില്‍ ഇന്ന് (ശനി) വൈകിട്ട് നടത്താനിരുന്ന 'അഭയ ഹിരണ്‍മയി അണ്‍പ്‌ളഗ്ഡ്' എന്ന സംഗീത പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു
ഇന്നത്തെ സിനിമകൾ (09.12.2023)
കൈരളി
9:00 AM - ഫോളോവർ
11:30 AM - സതേൺ സ്റ്റോം
3:30 PM - പവർ ആലി
6:00 PM - ദി ടീച്ചേഴ്സ്'ലോഞ്ച്
8:30 PM - ലാ കിമേര
ശ്രീ
9:15 AM - ആപ്പിൾ പ്ലാന്റ്സ്
12:00 NN - കായോ കായോ കളർ?
3:15 PM - അദൃശ്യ ജാലകങ്ങൾ
6:15 PM - ദി സോൺ ഓഫ് ഇന്ററെസ്റ്റ്
8:45 PM - ഡ്രിഫ്റ്റ്
നിള
9:30 AM - എ ഇയർ ഓഫ് ദി ക്വയറ്റ് സൺ
11:45 AM - സ്ലോ
6:30 PM - സ്റ്റോളൻ
8:45 PM - കൽക്കട്ട 71
കലാഭവൻ
9:15 AM - പദാദിക്
12:15 PM - ദി സ്നോ സ്റ്റോം
3:00 PM - ദായം
6:00 PM - വാലസൈ പറവകൾ
8:15 PM - ആംബുഷ്
ടാഗോർ
9:00 AM - ഫാമിലി
11:00 AM - തടവ്
3:00 PM - ഓൾ ദി സൈലൻസ്
6:00 PM - ആഗ്ര
9:00 PM - ഫോളൻ ലീവ്‌സ്
നിശാഗന്ധി
6:00 PM - ദി ഓൾഡ് ഓക്ക്
8:30 PM - അനാട്ടമി ഓഫ് എ ഫാൾ
ഏരീസ്പ്ലെക്സ് 1
9:00 AM - കോബ് വെബ്
12:15 PM - ദി ഗ്രീൻ ബോർഡർ
3:00 PM - ഒമെൻ
6:00 PM - ഹോർഡ്
8:30 PM - ലവ് ആൻഡ് റെവല്യൂഷൻ
ഏരീസ്പ്ലെക്സ് 4
9:30 AM - എ മൈനർ
12:00 NN - ജങ്ക്സ് ആൻഡ് ഡോൾസ്
3:00 PM - സ്റ്റെപ്‌നെ
6:00 PM - തേർഡ്
8:00 PM - ഗോണ്ടോല
ഏരീസ്പ്ലെക്സ് 6
9:30 AM - എ ലെറ്റർ ഫ്രം ക്യോട്ടോ
11:45 AM - ദി ഗ്രേറ്റ് ഡിക്ടേറ്റർ
2:30 PM - ദി ലാസ്‌റ്റ് ബർത്ത്ഡേ
6:00 PM - അപ്പോൺ ഓപ്പൺ സ്കൈ
8:30 PM - മെൽക്
ന്യൂ സ്ക്രീൻ 1
9:30 AM - ഡിസ്കോ ബോയ്
11:45 PM - പാരഡൈസ്
2:45 PM - സ്ലീപ്പ്
6:00 PM - ഒ. ബേബി
8:45 PM - എബൌട്ട് ഡ്രൈ ഗ്രാസ്സെസ്
ന്യൂ സ്ക്രീൻ 2
9:30 AM - ദി ഗേൾ ഫ്രം ഉറുഗ്വേ
12:00 NN - ബി 32 മുതൽ 44 വരെ
3:00 PM - ഗുരാസ്
6:00 PM - ദി ആക്സിഡന്റ്
8:15 PM - സുൽത്താനാസ് ഡ്രീം
ന്യൂ സ്ക്രീൻ 3
9:15 AM - വാസ്തുഹാര
11:15 AM - ഹോം
3:15 PM - പുംസീ
6:15 PM - ദി കാൾ ഓഫ് ദി ഡെസേർട്ട്
8:30 PM - മുജീബ്: ദി മേക്കിങ് ഓഫ് നേഷൻ
അജന്ത
9:30 AM - പാരഡൈസ് ഈസ് ബേണിങ്
12:15 PM - ഡെസേർട്ട്സ്
3:15 PM - ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ
6:00 PM - ഗ്രേസ്
8:15 PM - വെൻ ദി സീഡ്‌ലിങ്സ് ഗ്രോ
ശ്രീ പത്മനാഭ
9:45 AM - ലെ ഇൻഡിസൈറബിൾസ്
11:30 AM - പെർഫെക്റ്റ് നമ്പർ
3:00 PM - ബ്ലാക്ക്ബേർഡ് ബ്ലാക്ക്ബേർഡ് ബ്ലാക്ക്ബെറി
6:00 PM - ദി സോങ് ഓഫ് ദി ഓറിക്കാഞ്ചുറി
8:15 PM - ദി പെസന്റ്സ്
റിപ്പോർട്ടി : ജി .ഹരി നീലഗിരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group