സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നൻ പകൽ നേരത്തു മയക്കം മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് നടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നൻ പകൽ നേരത്തു മയക്കം മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് നടി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നൻ പകൽ നേരത്തു മയക്കം മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് നടി
Share  
2023 Jul 21, 08:44 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്തു മയക്ക'മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനു വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.


ജെ. ഗോഡ്ജോ നിർമിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പി.പി. കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവ നടനായും ‘സൗദി വെള്ളക്ക’യിലെ അഭിനയത്തിന് ദേവി വർമ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.


ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ ലെ ലോപ്പസും ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. ഇലവരമ്പ് എന്ന ചിത്രം സംവിധാനം ചെയ്ത ബിശ്വജിത്ത് എസും വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രം സംവിധാനം ചെയ്ത രാരിഷും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.


മറ്റു പുരസ്‌കാരങ്ങൾ


മികച്ച ബാലതാരം(ആൺ) - മാസ്റ്റർ ഡാവിഞ്ചി (ചിത്രം - പല്ലൊട്ടി 90's കിഡ്സ്


മികച്ച ബാലതാരം(പെൺ) - തന്മയ സോൾ എ. (ചിത്രം - വഴക്ക്)


മികച്ച കഥാകൃത്ത് - കമൽ കെ.എം.(ചിത്രം - പട)


മികച്ച ഛായാഗ്രാഹകൻ - മനേഷ് മാധവൻ(ചിത്രം ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ്(വഴക്ക്)


മികച്ച തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ(ചിത്രം - ന്നാ താൻ കേസ് കൊട്)


മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - രാജേഷ് കുമാർ ആർ. (ചിത്രം - ഒരു തെക്കൻ തല്ല് കേസ്)


മികച്ച ഗാനരചയിതാവ് - റഫീക് അഹമ്മദ് (ഗാനം : തിരമാലയാണു നീ - ചിത്രം : വിഡ്ഢികളുടെ മാഷ്)


മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) - എം. ജയചന്ദ്രൻ (മയിൽപ്പീലിയിളകുന്നു കണ്ണാ.., കുറുമ്പനിന്നിങ്ങ്(ചിത്രം - പത്തൊൻപതാം നൂറ്റാണ്ട്), ആയിഷാ ആയിഷാ (ചിത്രം - ആയിഷ)


മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ഡോൺ വിൻസെന്റ് (ചിത്രം - ന്നാ താൻ കേസ് കൊട്)


മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ(ഗാനം - പല്ലൊട്ടി 90's കിഡ്സ് എന്ന ചിത്രത്തിലെ കനവേ മിഴിയിലുണരേ)


മികച്ച പിന്നണി ഗായിക - മൃദുല വാര്യർ (ഗാനം - പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ)


മികച്ച ചിത്ര സംയോജകൻ - നിഷാദ് യൂസഫ് (ചിത്രം - തല്ലുമാല)


മികച്ച കലാ സംവിധായകൻ - ജ്യോതിഷ് ശങ്കർ (ചിത്രം - ന്നാ താൻ കേസ് കൊട്)


മികച്ച സിങ്ക് സൗണ്ട് - വൈശാക് പി.വി. (ചിത്രം - അറിയിപ്പ്)


മികച്ച ശബ്ദമിശ്രണം - വിപിൻ നായർ (ചിത്രം - ന്നാ താൻ കേസ് കൊട്)


മികച്ച ശബ്ദരൂപകൽപ്പന - അജയൻ അടാട്ട് (ചിത്രം - ഇലവീഴാ പൂഞ്ചിറ)


മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് - ആഫ്റ്റർ സ്റ്റുഡിയോസ് / റോബർട്ട് ലാംഗ് സി.എസ്.ഐ (ചിത്രം - ഇലവീഴാ പൂഞ്ചിറ), ഐജീൻ ഡിഐ ആൻഡ് വിഎഫ്എക്സ്/ ആർ. രംഗരാജൻ(ചിത്രം - വഴക്ക്)


മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (ചിത്രം - ഭീഷ്്മപർവം)


മികച്ച വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ (ചിത്രം - സൗദി വെള്ളക്ക)


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഷോബി തിലകൻ(പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പടവീൻ തമ്പി എന്ന കഥാപാത്രം)


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - പൗളി വൽസൻ (സൗദി വെള്ളക്ക എന്ന ചിത്രത്തിലെ അയിഷ റാവുത്തർ എന്ന കഥാപാത്രം)


മികച്ച നൃത്ത സംവിധാനം - ഷോബി പോൾരാജ് (ചിത്രം - തല്ലുമാല)


ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് - ന്നാ താൻ കേസ് കൊട് (നിർമാതാവ് - സന്തോഷ് ടി. കുരുവിള, സംവിധായകൻ - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ)


മികച്ച നവാഗത സംവിധായകൻ - ഷാഹി കബീർ (ചിത്രം - ഇലവീഴാ പൂഞ്ചിറ)


മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90s കിഡ്സ്(നിർമാതാക്കൾ - സാജിത് യഹിയ, നിതിൻ രാധാകൃഷ്ണൻ, സംവിധായകൻ - ജിതിൻ രാജ്)


മികച്ച വിഷ്വൽ ഇഫക്റ്റ്സ് - അനീഷ് ഡി, സുമേഷ് ഗോപാൽ (ചിത്രം - വഴക്ക്)


സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - ശ്രുതി ശരണ്യം (ചിത്രം - ബി 32 മുതൽ 44 വരെ)


നേമം പുഷ്പരാജ് ചെയർമാനും വി.ജെ. ജയിംസ്, കെ.എം. ഷീബ, പി. തോമസ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും കെ.എം. മധുസൂദനൻ ചെയർമാനും ബി. രാകേഷ്, സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷം ഗൗതം ഘോഷ് ചെയർമാനും നേമം പുഷ്പരാജ്, കെ.എം. മധുസുദനൻ, ഹരി നായർ, ഡി. യുവരാജ്, ഗൗതമി, ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ അന്തിമ വിധി നിർണയ സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.


സി.എസ്. വെങ്കിടേശ്വരന്റെ സിനിമയുടെ ഭാവനാദേശങ്ങൾ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. സാബു പ്രവദാസ് എഴുതിയ ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. നാരായണൻ ചെയർമാനും കെ. രേഖ, എം.എ. ദിലീപ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി.


ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജൂറി അംഗങ്ങൾ തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

vedivasthsasthran-nishantb
561ca21c-adae-423f-baec-81d23d5bbc5c
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal