ദക്ഷിണ കൊറിയയിൽ നടക്കുന്ന 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (BIFF 2026) വേൾഡ് പ്രീമിയർ ചെയ്ത ലിയോ തദേവൂസ് ചിത്രം 'ചെവിട്ടോർമ്മ'യിലൂടെ ശ്രദ്ധാകേന്ദ്രമായി സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. മേളയിലെ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റിൽ പരമ്പരാഗത മലയാളി വേഷത്തിലാണ് അണിയറപ്രവർത്തകർക്കൊപ്പമെത്തിയത്. തന്റെ യഥാർത്ഥ പ്രായത്തിന്റെ ഇരട്ടിയുള്ള 'വർക്കിച്ചൻ' എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കേരളത്തിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മരണം, വിശ്വാസം, ഓർമ്മകൾ എന്നിവ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ പൗളി വത്സനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മരണക്കിടക്കയിലുള്ള വർക്കിച്ചന്റെ അവസാന നിമിഷങ്ങളിലെ പ്രാർത്ഥനകൾക്കായി എത്തുന്ന 'ത്രേസ്യ' എന്ന കഥാപാത്രമാണ് പൗളിയുടേത്. സ്വന്തം മുത്തശ്ശന്റെ മരണാനുഭവങ്ങളും അസുഖബാധിതരായ മനുഷ്യരുടെ മാനസികാവസ്ഥയും ധ്യാനിച്ചാണ് കഥാപാത്രത്തെ ഉൾക്കൊണ്ടതെന്നും റൊണക്സ് സേവ്യറിന്റെ മേക്കപ്പും പൗളിയുടെ പ്രകടനവും വലിയ പിന്തുണയായെന്നും അന്താരാഷ്ട്ര മാധ്യമമായ 'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
ജീവിതത്തിൽ ഇപ്പോഴും ഒരു സംവിധായകനായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. തുടക്കകാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജീവനോപാധിയായുമാണ് അഭിനയത്തിലേക്ക് കടന്നുവന്നതെന്നും പിന്നീട് സിനിമയെ കൂടുതൽ അടുത്തറിയാനുള്ള അവസരമായി അതിനെ മാറ്റുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































