72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ചരിത്രത്തിലാദ്യമായി വേദി ഡൽഹിക്കു പുറത്തേക്ക്; ചടങ്ങ് ഗുജറാത്തിൽ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ചരിത്രത്തിലാദ്യമായി വേദി ഡൽഹിക്കു പുറത്തേക്ക്; ചടങ്ങ് ഗുജറാത്തിൽ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ചരിത്രത്തിലാദ്യമായി വേദി ഡൽഹിക്കു പുറത്തേക്ക്; ചടങ്ങ് ഗുജറാത്തിൽ
Share  
എഴുത്ത്

News desk

2026 Sep 07, 07:02 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ചരിത്രത്തിലാദ്യമായി രാജ്യതലസ്ഥാനമായ ന്യൂഡൽഹിക്ക് പുറത്തേക്ക് മാറ്റാൻ നീക്കം. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.


​1954-ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ ചരിത്രപരമായ പതിവിനാണ് ഇത്തവണ മാറ്റം വരുന്നത്. എന്നാൽ പ്രമുഖ ഔദ്യോഗിക ചടങ്ങുകൾ ഗുജറാത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന തരത്തിൽ ശക്തമായ രാഷ്ട്രീയ വിമർശനങ്ങളും ഈ വേദി മാറ്റത്തിനെതിരെ ഉയർന്നുവരുന്നുണ്ട്.


​കഴിഞ്ഞ ജൂലൈയിലായിരുന്നു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 'ആർട്ടിക്കിൾ 370' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അതിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. വി.ഡി. സവർക്കറുടെ ബയോപിക്കായ 'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ നടനും സംവിധായകനുമായ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രമായ 'കൽക്കി 2898 എഡി' ആണ് സ്വന്തമാക്കിയത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
VAIDU