'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ

'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
Share  
എഴുത്ത്

News desk

2026 Jun 21, 08:42 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭരണസമിതി പൂർണ്ണമായി രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ താൽക്കാലിക ചുമതലകൾക്കായി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടൻ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, പി.പി. ഷാജോൺ, ദേവി ചന്ദന എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നടൻ ജഗദീഷാണ് ജനറൽ ബോഡി യോഗത്തിന് ശേഷം ഈ അഡ്‌ഹോക്ക് കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് മാസത്തേക്കായിരിക്കും ഈ കമ്മിറ്റി സംഘടനയെ നയിക്കുകയെന്നും, പുതിയ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


​ഭരണസമിതിയിലെ 17 അംഗങ്ങളും ഒന്നിച്ച് രാജിവെച്ചതോടെ 'അമ്മ'യുടെ ജനറൽ ബോഡി യോഗം അത്യന്തം നാടകീയമായാണ് അവസാനിച്ചത്. ഒടുവിൽ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ പ്രഖ്യാപിച്ചു. സ്വന്തം ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നതായും, പാവകളായി നിന്നില്ലെങ്കിൽ സംഘടന മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു. മുൻപ് സംഘടന വിട്ടുപോയ ചില സ്ത്രീകൾ പറഞ്ഞത് ഇപ്പോൾ തനിക്കും ബോധ്യപ്പെട്ടെന്നും, കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന തിരികെ എത്തിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് തങ്ങൾക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും ശ്വേത തുറന്നടിച്ചു. കൂടാതെ, തന്റെ കമ്മിറ്റിയുടെ കണക്കുകൾ വ്യക്തമാണെന്നും മുൻപ് ബാബുരാജ് ഉൾപ്പെട്ട കമ്മിറ്റിയുടെ കണക്കുകളിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും അവർ ആരോപിച്ചു. ശ്വേതയ്ക്കൊപ്പം കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, ഡോ. റോണി, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ്, കൈലാഷ് എന്നിവരടങ്ങിയ സമിതിയാണ് പൂർണ്ണമായി ഒഴിഞ്ഞത്.


​സംഘടനയുടെ പേര് പൊതുജനങ്ങൾക്ക് മുന്നിൽ മോശമാക്കിയെന്നും ഭരണസമിതി ഉടൻ പിരിച്ചുവിടണമെന്നും യോഗത്തിൽ ഒരു വിഭാഗം താരങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേതൃത്വത്തിന്റെ നിലപാടുകൾ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ച് ഒപ്പുശേഖരണത്തിലൂടെ ഇവർ അവിശ്വാസ പ്രമേയവും തയ്യാറാക്കി. ഇതിനിടെ, മുൻ വർഷങ്ങളിലെ വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയതിനാൽ യോഗത്തിൽ വാർഷിക റിപ്പോർട്ട് പാസാക്കാൻ നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ സമ്മതിച്ചില്ല. തർക്കങ്ങൾ രൂക്ഷമായതോടെ വിഷയത്തിൽ നടൻ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടര്‍ന്ന് യോഗത്തിൽ വൈകാരികമായി സംസാരിച്ച മോഹൻലാൽ, സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w