'ഞെട്ടിച്ച പ്രകടനങ്ങൾ, ഗംഭീര കാസ്റ്റിംഗ്': 'ബാലൻ' ചിത്രത്തിലൂടെ വീണ്ടും കയ്യടി നേടി കാസ്റ്റിംഗ് ഡയറക്ടർ ഗണപതി

'ഞെട്ടിച്ച പ്രകടനങ്ങൾ, ഗംഭീര കാസ്റ്റിംഗ്': 'ബാലൻ' ചിത്രത്തിലൂടെ വീണ്ടും കയ്യടി നേടി കാസ്റ്റിംഗ് ഡയറക്ടർ ഗണപതി
'ഞെട്ടിച്ച പ്രകടനങ്ങൾ, ഗംഭീര കാസ്റ്റിംഗ്': 'ബാലൻ' ചിത്രത്തിലൂടെ വീണ്ടും കയ്യടി നേടി കാസ്റ്റിംഗ് ഡയറക്ടർ ഗണപതി
Share  
എഴുത്ത്

News desk

2026 Jun 20, 02:42 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന പുതിയ സിനിമയ്ക്ക് തിയേറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും വലിയ കയ്യടികളാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുമ്പോൾ, അതിലെ അസാധ്യ കഥാപാത്രങ്ങളെ കൃത്യമായി തെരഞ്ഞെടുത്ത കാസ്റ്റിംഗ് ഡയറക്ടറും നടനുമായ ഗണപതിയെ പ്രശംസിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.


​ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ നടി ഫർസാന പാലത്തിങ്കൽ, ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനങ്ങളാണ് പ്രേക്ഷകർ പ്രധാനമായും എടുത്തുപറയുന്നത്. ബാലൻ എന്ന കഥാപാത്രത്തിനായി കേരളത്തിലെ നാൽപ്പതോളം സ്കൂളുകളിലും, ഫർസാന അവതരിപ്പിച്ച അമ്മ വേഷത്തിനായി നാലായിരത്തോളം പേരെയുമാണ് ഓഡിഷൻ നടത്തി തെരഞ്ഞെടുത്തതെന്ന് ഗണപതി മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മുൻ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ കാസ്റ്റിംഗും ഗണപതിയായിരുന്നു നിർവ്വഹിച്ചത്.


​രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ രചന നിർവ്വഹിച്ച 'ബാലൻ' കണ്ട് സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്ന് നടൻ ബേസിൽ ജോസഫ് പറഞ്ഞപ്പോൾ, ചിത്രം തന്നെ ഏറെ ഇമോഷണലാക്കിയെന്ന് ആസിഫ് അലി പ്രതികരിച്ചു. ചിത്രം ഒരു ക്ലാസിക് ആണെന്ന് റാപ്പർ വേടൻ അഭിപ്രായപ്പെട്ടു. ഗൗരി കിഷൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിന് അഭിനന്ദനങ്ങളുമായെത്തി. വിജയ്‌യുടെ 'ജനനായകൻ', യാഷിന്റെ 'ടോക്സിക്' എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രശസ്ത ബാനറായ കെ.വി.എൻ (KVN) പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും സുഷിൻ ശ്യാം സംഗീതവും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനാണ്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
ayur