സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു; ജഗദീഷ്, സലിം കുമാർ എന്നിവർ പരിഗണനയിൽ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു; ജഗദീഷ്, സലിം കുമാർ എന്നിവർ പരിഗണനയിൽ
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു; ജഗദീഷ്, സലിം കുമാർ എന്നിവർ പരിഗണനയിൽ
Share  
എഴുത്ത്

News desk

2026 May 23, 08:59 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സ്ഥാനത്ത് തുടരാൻ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും നിർദേശമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ, നിലവിലുണ്ടായിരുന്ന ചെയർമാൻ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ ഈ പദവിയിലേക്ക് നിയമിച്ചത്. ഈ നിയമനം അന്ന് പ്രേംകുമാറിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.


​റസൂൽ പൂക്കുട്ടി ഒഴിഞ്ഞതോടെ ചലച്ചിത്ര അക്കാദമിയിലേക്ക് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ചർച്ചകൾ സാംസ്കാരിക വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് അനുഭാവികളായ നടന്മാരായ ജഗദീഷ്, സലിം കുമാർ, സംവിധായകനും പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. എന്നാൽ, നിലവിൽ സിനിമകളിൽ തിരക്കുള്ളതിനാൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന നിലപാട് ജഗദീഷ് സാംസ്കാരിക വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


​ഭരണമാറ്റത്തിന് പിന്നാലെ സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന സംവിധായകൻ മധുപാലും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ സ്ഥാനത്തുള്ള സംവിധായകൻ കെ. മധു ഇതുവരെ രാജിവെച്ചിട്ടില്ല. യു.ഡി.എഫുമായി അടുത്ത ബന്ധം പുലർത്തുന്ന കെ. മധു പദവിയിൽ തുടരുമോ അതോ രാജിവെക്കുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരൂ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
ayur