കേരള സ്റ്റോറി 2: ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ; ഒടുവിൽ അണിയറക്കാർ മുങ്ങി

കേരള സ്റ്റോറി 2: ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ; ഒടുവിൽ അണിയറക്കാർ മുങ്ങി
കേരള സ്റ്റോറി 2: ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ; ഒടുവിൽ അണിയറക്കാർ മുങ്ങി
Share  
2026 Feb 24, 10:20 AM

ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന 'ദ കേരള സ്റ്റോറി 2' എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ.


കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ ഇരകൾക്ക് നീതിക്കായാണ് സിനിമയിറക്കുന്നതെന്നും അവർ പറഞ്ഞു.


മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകാൻ അണിയറപ്രവർത്തകർ ആദ്യം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ഇതു ചോദ്യംചെയ്‌തപ്പോൾ, ഒടുവിൽ അഞ്ചുമിനിറ്റോളം മാത്രമാണ് സംവിധായകനും നിർമാതാവും ചോദ്യങ്ങൾക്ക് മറുപടിനൽകിയത്. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ല. കൂടുതൽ ചോദ്യങ്ങളുയർന്നെങ്കിലും അണിയറപ്രവർത്തകർ പത്രസമ്മേളനവേദി വിടുകയും ചെയ്തു. ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.


നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്‌ത, ഐശ്യര്യ ഓജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലവ് ജിഹാദിൻ്റെയും നിർബന്ധിത മതപരിവർത്തനത്തിൻ്റെയും യഥാർഥ ഇരകളെന്നവകാശപ്പെട്ട് 38 പേരെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിലെത്തിച്ചു. മുസ്ലിം വിഭാഗക്കാരുമായി പ്രണയത്തിലായപ്പോൾ നേരിട്ട പ്രയാസങ്ങളും മതംമാറാൻ ആവശ്യപ്പെട്ടതുമൊക്കെയാണ് അനുഭവങ്ങളായി പറഞ്ഞത്.


വഞ്ചിക്കപ്പെട്ട് മുസ്ലിംവിഭാഗക്കാരനെ വിവാഹംചെയ്തു ദുരിതമനുഭവിച്ച കാലഘട്ടത്തിൽ നിർബന്ധപൂർവം 'ബീഫ്' കഴിക്കേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് റാഞ്ചിയിലെ മുൻ ദേശീയ ഷൂട്ടിങ് താരമായിരുന്ന താരാ ഷഹ്ദിയോ പറഞ്ഞു. വിവാഹത്തിന് പുറത്തുവന്നശേഷം കേസ് നടത്തി 2023-ൽ ഭർത്താവിനും ഭർത്തൃമാതാവിനും കോടതിയിൽനിന്ന് ശിക്ഷ വാങ്ങിക്കൊടുത്തതും അവർ പങ്കുവെച്ചു.


കേട്ടു, കാണില്ല -രാജീവ് ചന്ദ്രശേഖർ


കാക്കനാട്: സിനിമയുടെ ട്രെയിലറിനെ കുറിച്ച് കേട്ടുവെന്നും താൻ കണ്ടില്ലെന്നും സിനിമകാണാൻ പോകുന്നില്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കാണുന്നവർക്ക് അത് കാണാം. സിനിമ നിർമിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് നിയലംഘനമാണെങ്കിൽ കോടതി തടയട്ടെ അദ്ദേഹം പറഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഹാപ്പിനസ് ചലച്ചിത്രോത്സവം: ഹൃദയം കവർന്ന് പനാഹി ചിത്രം
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുതുടങ്ങും
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സൈൻസ് ഹ്രസ്വ ചലച്ചിത്രമേള