ഹാപ്പിനസ് ചലച്ചിത്രോത്സവം: ഹൃദയം കവർന്ന് പനാഹി ചിത്രം

ഹാപ്പിനസ് ചലച്ചിത്രോത്സവം: ഹൃദയം കവർന്ന് പനാഹി ചിത്രം
ഹാപ്പിനസ് ചലച്ചിത്രോത്സവം: ഹൃദയം കവർന്ന് പനാഹി ചിത്രം
Share  
2026 Feb 22, 08:36 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തളിപ്പറമ്പ്: മൂന്നാമത് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിനെ വരവേറ്റ് തളിപ്പറമ്പ്. ക്ലാസിക് തിയേറ്റർ പരിസരത്ത് ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് ഡെലിഗേറ്റുകൾ മേളയെ വരവേറ്റത്. നടൻ ഇർഷാദ്, സംഘാടകസമിതി കൺവീനറും സംവിധായകനുമായ ഷെറി ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ ഷെരീഫ് ഈസ, പ്രതാപ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.


ഇറാൻ സംവിധായകൻ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡൻ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. കാണികളുടെ ഹൃദയംകവർന്ന ചിത്രം ഇറാനിലെ ഭരണകൂട ഭീകരതയെ കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു. ടെഹ്റാനിലെ ഒരു കാർ മെക്കാനിക്കായ വാഹിദ്, തൻ്റെ ഗാരേജിൽ എത്തിയ ഒരാളുടെ കൃത്രിമക്കാലിന്റെ ശബ്ദത്തിൽനിന്ന് അയാൾ പണ്ട് തന്നെ ജയിലിൽവെച്ച് ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുകയാണ്. അയാളെ തട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ ജീവനോടെ കുഴിച്ചുമൂടാൻ വാഹിദ് ശ്രമിക്കുന്നു. എന്നാൽ, പിടിയിലായ ആൾ താൻ നിരപരാധിയാണെന്ന് വാദിക്കുന്നതോടെ വാഹിദിന് ആശയക്കുഴപ്പമായി. തുടർന്ന് തന്റെ കൂടെ ജയിലിൽ പീഡനം അനുഭവിച്ച മറ്റ് സുഹൃത്തുക്കളെയും കൂടെ കൂട്ടുന്നതും അന്വേഷണം തുടരുന്നതുമാണ് 104 മിനിറ്റുള്ള സിനിമയുടെ ഇതിവൃത്തം.


കഴിഞ്ഞ കൊല്ലത്തെ കാൻ മേളയിൽ മികച്ച ചിത്രത്തിനുള്ള 'പാം ഡി ഓർ' ലഭിച്ച സിനിമയാണ്. മികച്ച വിദേശഭാഷാചിത്രം, തിരക്കഥ വിഭാഗങ്ങളിൽ ഓസ്‌കർ നോമിനേഷനുകളും ലഭിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w