'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസ് അയച്ചു. ചിത്രം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. കോടതി ഈ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലറും സമാനമായ രീതിയിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ചും ട്രെയിലറിലെ ഒരു രംഗത്തിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കാണിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പരിഹാസവും ട്രോളുകളും ഉയരുന്നുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചിത്രത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷം പടർത്തുന്ന ഇത്തരം സൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയാണ് സിനിമയ്ക്ക് പിന്നിലെന്ന് മന്ത്രി വി. ശിവൻകുട്ടിയും കേരളത്തിന്റെ വികസന നേട്ടങ്ങളിൽ അസൂയയുള്ളവരാണ് ഇതിന് പിന്നിലെന്ന് മന്ത്രി സജി ചെറിയാനും ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








