വിദ്വേഷത്തിന്റെ 'സ്റ്റോറി'കൾക്ക് കേരളത്തിൽ സ്ഥാനമില്ല; 'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി

വിദ്വേഷത്തിന്റെ 'സ്റ്റോറി'കൾക്ക് കേരളത്തിൽ സ്ഥാനമില്ല; 'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി
വിദ്വേഷത്തിന്റെ 'സ്റ്റോറി'കൾക്ക് കേരളത്തിൽ സ്ഥാനമില്ല; 'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി
Share  
2026 Feb 19, 09:24 AM

'കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലെന്നും നാടിന്റെ സമാധാനത്തിൽ വിഷം കലർത്താൻ ശ്രമിക്കുന്ന ഇത്തരക്കാർ നാടിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


സുസ്ഥിര വികസനത്തിലും ക്രമസമാധാന പാലനത്തിലും മാതൃകയായ കേരളത്തെ ഭീകരവാദ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘപരിവാർ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്ന ഇത്തരം വ്യാജ നിർമ്മിതികൾ വർഗീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. 'ബീഫ്' എന്ന പേരുള്ള സിനിമയ്ക്ക് പോലും പ്രദർശനാനുമതി നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിഷസൃഷ്ടികൾക്ക് അനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളും സാഹോദര്യത്തിന്റെ മൂല്യങ്ങളും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണെന്നും നുണകൾക്കെതിരെ സത്യം ജയിക്കാൻ നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുതുടങ്ങും
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സൈൻസ് ഹ്രസ്വ ചലച്ചിത്രമേള
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് എം. ബാനിഷിന് അന്താരാഷ്ട്ര പുരസ്കാരം