ഒൻപതുദിവസം ലോകസിനിമയുടെ അദ്ഭുതക്കാഴ്ചകൾ
ബെംഗളൂരു : 17-ാമത് ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്‌ച തിരശ്ശീലയുയരും. ഇനിയുള്ള ഒൻപതുദിവസം ഐടി നഗരത്തിൽ ലോകസിനിമയുടെ അദ്ഭുതക്കാഴ്ചകളുടെ അരങ്ങ്. എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ പ്രദർശിപ്പിക്കും. രാജാജിനഗറിലെ ലുലു മാളിൽ 13 സ്ക്രീനുകളിലായി 400-ഓളം പ്രദർശനങ്ങൾ മേളയുടെ ഭാഗമാകും.
ഏഷ്യൻ സിനിമ, ചിത്രഭാരതി (ഇന്ത്യൻ സിനിമ), കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്‌കാരങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
ഇന്ത്യൻ സിനിമാവിഭാഗത്തിൽ ആറ് മലയാള സിനിമകൾ മത്സരരംഗത്തുണ്ട്.
'എ പ്രെഗ്നന്റ് വിഡോ', 'എ ഷോർട്ട് ട്രിപ്പ്', 'ഡിസയർ', 'ഹിഡൻ ട്രെമേഴ്സ‌്', 'കാട്', 'മലവാഴി' എന്നിവയാണവ. ക്രിട്ടിക്സ് വീക്ക്, സമകാലിക ലോകസിനിമ, കൺട്രി ഫോക്കസ് (പോളണ്ട്), ക്രോണിക്കിൾസ് ഓഫ് ആഫ്രിക്ക, ബയോ പിക് റിട്രോസ്പെക്ടീവ്, സെൻ്റിനറി ട്രിബ്യൂട്സ്, റീസ്റ്റോർഡ് ക്ലാസിക്, ഫെസ്റ്റിവൽ കാലിഡോസ്കോപ്പ്, ഫെസ്റ്റിവെൽ തീം ഫിലിംസ് (വിമൻ ആസ് ഷി ഈസ്, ഷെയേർഡ് സെൻസിബിലിറ്റീസ് ആൻഡ് എ കളക്‌ടീവ് വോയ്‌സ് ഓഫ് ഈക്വാലിറ്റി എന്ന ആശയത്തിലൂന്നിയ സിനിമകൾ) കണ്ടംപററി ഫിലിം മേക്കേഴ്‌സ് ഇൻ ഫോക്കസ്,
മിഡ് ഫെസ്റ്റിവൽ ഫേവറിറ്റ്, സിനിമായാത്രയുടെ 50 വർഷങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ബാക്കി സിനിമകൾ പ്രദർശിപ്പിക്കുക.
ഡച്ച് സംവിധായകൻ അബ്‌ദുൽകരീം അൽ ഫാസിയുടെ പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. വ്യാഴാഴ്ചരാത്രി എട്ടിന് വിധാൻ സൗധയ്ക്കു മുൻപിലെ ഉദ്ഘാടനവേദിയിൽ ചിത്രം പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്‌പീക്കർ യു.ടി. ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നടൻ പ്രകാശ് രാജ്, നടി രുഗ്മിണി വസന്ത തുടങ്ങിയവർ പങ്കെടുക്കും. മേള ഫെബ്രുവരി ആറിന് സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










