ശാരദയ്ക്ക് മലയാളസിനിമയുടെ സമ്പന്ന ചരിത്രത്തിനുള്ള ആദരം -മുഖ്യമന്ത്രി

ശാരദയ്ക്ക് മലയാളസിനിമയുടെ സമ്പന്ന ചരിത്രത്തിനുള്ള ആദരം -മുഖ്യമന്ത്രി
ശാരദയ്ക്ക് മലയാളസിനിമയുടെ സമ്പന്ന ചരിത്രത്തിനുള്ള ആദരം -മുഖ്യമന്ത്രി
Share  
2026 Jan 26, 09:12 AM

തിരുവനന്തപുരം : കേരളത്തെ സ്വന്തം ജന്മദേശംപോലെ നെഞ്ചിലേറ്റിയ നടി ശാരദയെ ആദരിക്കുന്നത് മലയാളസിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനസർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതി ജെ.സി. ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മികച്ചനടിക്കുള്ള പുരസ്ക്‌കാരം ചടങ്ങിൽ ഷംല ഹംസ ഏറ്റുവാങ്ങി. ഭ്രമയുഗ'ത്തിലെ അഭിനയത്തികവിന് മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് പദ്‌മഭൂഷൺ കിട്ടിയതിലുള്ള സന്തോഷം മുഖ്യമന്ത്രി വേദിയിൽ പങ്കിട്ടു,


ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡ് സമ്മാനിച്ചു. നടി പായൽ കപാഡിയക്കുപകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയും സംവിധായകൻ അമൽ നീരദിനുപകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനുപകരം നീരജ രാജേന്ദ്രനും പുരസ്കാരം സ്വീകരിച്ചു. ചടങ്ങിനുശേഷം മികച്ച പിന്നണിഗായകർക്കുള്ള പുരസ്കാരജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവരുടെ സംഗീതനിശയും അരങ്ങേറി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് രാഷ്ട്രീയക്കുരുക്കിൽ വിജയ് ചിത്രം ‘ജനനായകൻ’
THARANI