കൊച്ചി : സിനിമ, ടെലിവിഷൻ, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്‌മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പുരത്തിന്റെ രണ്ടാം പതിപ്പ് വരുന്നു. എറണാകുളം താജ് ഗേറ്റ്‌വേയിൽ നടന്ന ചടങ്ങിൽ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാൻഡ് അംബാസഡർമാരും ചേർന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോർമാറ്റായ സിസിഎഫ് 100 എക്‌സിന്റെ അവതരണവും ചടങ്ങിൽ നടന്നു.
മത്സരം കൂടുതൽ ആവേശകരവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോർമാറ്റ് എന്ന് സിസിഎഫ് പ്രസിഡൻ്റ് അനിൽ തോമസ്, സെക്രട്ടറി ശ്യാംധർ, ട്രഷറർ സുധീപ് കാരാട്ട് എന്നിവർ പറഞ്ഞു. ഒരു ഓവറിൽ അഞ്ച് ബോൾ അടങ്ങുന്ന സിസിഎഫ് 100 എക്‌സ് ഫോർമാറ്റിൽ ബാറ്റ് ചെയ്യുന്ന ടീമിനും ബൗൾ ചെയ്യുന്ന ടീമിനും പോയിൻറും റൺസും ലഭിക്കും.
ഉണ്ണി മുകുന്ദൻ (സീഹോഴ്‌സ് സെയ്‌ലേഴ്‌സ്), ജോണി ആൻ്റണി (കങ്കാരു നോക്കേഴ്സ്), സുരാജ് വെഞ്ഞാറമ്മൂട് (വിപർ വിക്ടേഴ്‌സ്), കലാഭവൻ ഷാജോൺ (ഡോലെ ഡൈനാമോസ്), ധ്യാൻ ശ്രീനിവാസൻ (ലയൺ ലെജൻഡ്സ്), അഖിൽ മാരാർ (ഫീനിക്‌സ് പാന്തേഴ്‌സ്), ആൻ്റണി പെപ്പെ (റിനോ റേഞ്ചേഴ്‌സ്), മധു ബാലകൃഷ്‌ണൻ (ടർഗേറിയൻ ടേൺസ്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചീറ്റ ചേസ്'), സിജു വിൽസൺ (ഈഗിൾ എമ്പയേഴ്‌സ്), നരേൻ (ഫോക്സ് ഫൈറ്റേഴ്‌സ്), സണ്ണി വെയ്ൻ (ഗോറില്ല ഗ്ലൈഡേഴ്‌സ്), ലുക്ക്‌മാൻ അവറാൻ (ഹിപ്പോ ഹിറ്റേഴ്‌സ്), ചന്തു സലീംകുമാർ (സീബ്രാ സീൽസ്) എന്നിവരാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകൾ.
മഹിമ നമ്പ്യാർ, അന്നാ രാജൻ, മാളവിക മേനോൻ, ആൻസിബ ഹസൻ, അനഘ നാരായണൻ, മേഘാ തോമസ്, ശോഭാ വിശ്വനാഥ്, സെറീനാ അന്ന ജോൺസൺ, ഡയാന ഹമീദ്, അനുമോൾ, റിതു മന്ത്ര, ആൽഫി പഞ്ഞിക്കാരൻ, അദിതി രവി, സിജാ റോസ് തുടങ്ങിയവർ ബ്രാൻഡ് അംബാസഡർമാരാണ്. ഫെബ്രുവരി നാലു മുതൽ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയർ ലീഗ് മത്സരം:
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)

_h_small.jpg)

