പേരാമ്പ്ര : ഐഎഫ്എഫ്‌കെയിൽ മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം ഉണ്ണികൃഷ്‌ണൻ ആവള സംവിധാനംചെയ്ത തന്തപ്പേരിന് ലഭിച്ചപ്പോൾ ജന്മനാടായ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയ്ക്കും അഭിമാന മുഹൂർത്തം: ആറുവർഷമെടുത്ത് പൂർത്തിയാക്കിയ സ്വപ്‌നസിനിമയ്ക്കാണ് പുരസ്‌കാരം തേടിയെത്തിയത്. ഉണ്ണികൃഷ്‌ണൻ്റെ രണ്ടാമത്തെ സിനിമയാണിത്.
ഉടലാഴമായിരുന്നു ആദ്യസിനിമ. ഗ്രോത്രവിഭാഗങ്ങളെക്കുറിച്ച് ഏറെക്കാലമായി നടത്തുന്ന അന്വേഷണത്തിൻ്റെ തുടർച്ചയായാണ് തന്തപ്പേര് എന്ന സിനിമയും ഒരുങ്ങിയത്.
എഴുത്തുകാരനായി തുടങ്ങിയ ഉണ്ണികൃഷ്‌ണൻ ആദ്യം ഡോക്യുമെന്റ്ററി സംവിധായകനായി. ലാസ്റ്റ് പേജ്, വിമൻസെസ് എന്നീ ഡോക്യുമെൻ്ററികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രാൻസ്‌ജെൻഡറായ ആദിവാസി യുവാവ് രാജുവിനെ പറ്റിയുള്ള ആത്മകഥയായ വിപരീതം, സംവിധായകൻ കമലിനെ പറ്റിയുള്ള ആത്മാവിൻ പുസ്തകത്താളിൽ എന്നീ രണ്ടുപുസ്‌തകങ്ങളും രചിച്ചു. ആദ്യ സിനിമയും ഒട്ടേറെ ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ ശ്രദ്ധനേടി. വിബ്‌ജിയോർ യങ് ഫിലിം മേക്കർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള മിർച്ചി റേഡിയോ ദക്ഷിണേന്ത്യൻ അവാർഡും ലഭിച്ചിട്ടുണ്ട്.
സിനിമ നിർമിക്കാനുള്ള സാമ്പത്തിക സമാഹരണത്തിനായി ഏറെ കഷ്ട്‌ടപ്പെടേണ്ടിയുംവന്നു.
തന്റേയും ഭാര്യയുടേയുമെല്ലാം പേസർട്ടിഫിക്കറ്റ് വെച്ച് സാമ്പത്തികം സ്വരൂപിച്ചാണ് സിനിയുടെ തുടക്കം. പല നിർമാതാക്കളെയും സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. അഞ്ചേമുക്കാൽ വർഷം ഏറെ സംഘർഷം അനുഭവിച്ച ശേഷമാണ് നിർമാണം രണ്ട് സുഹൃത്തുക്കൾ ഏറ്റെടുത്തത്.
ഇന്നും ഗുഹകളിൽ കഴിയുന്ന ഏഷ്യയിലെ തന്നെ ഏക ഗോത്രവർഗമായ ചോലനായ്ക്കരെ പറ്റിയുള്ള കഥയാണ് തന്തപ്പേരിൽ പറയുന്നത്. ആവള കോറോത്ത് തേക്കുള്ളതിൽ കുഞ്ഞികൃഷ്‌ണൻ്റെയും ശോഭയുടെയും മകനാണ് ഉണ്ണികൃഷ്ണൻ. അധ്യാപകനെന്ന നിലയിൽ 20 വർഷത്തോളമായി മലപ്പുറത്താണ് താമസം.
മലപ്പുറം നിലമ്പൂർ സ്വദേശിയും മലപ്പുറം ജിഎൽപി സ്കൂളിൽ അധ്യാപികയുമായ സ്‌മിഷയാണ് ഭാര്യ, അന്നാ വൈദേഹി, തനു അനേത എന്നിവർ മക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)



