തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിന്റെ ചലച്ചിത്രമേള ചരിത്രത്തിൽ കാണാത്തവിധം പ്രതിസന്ധികളും പ്രതിഷേധങ്ങളും നിറഞ്ഞിട്ടും സിനിമയെ റദ്ദാക്കാതെ അന്താരാഷ്ട്ര ചലച്ചിത്രമേള കാണികൾ.
വേദിക്കു പുറത്ത് രാഷ്ട്രീയവും പ്രതിഷേധവും നിറയുമ്പോഴും, തിയേറ്ററുകൾ നിറച്ച് കാണികൾ. അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചുനാൾ പിന്നിടുമ്പോൾ സിനിമ എന്ന ഒറ്റഭാഷയിൽ ഒരുമിക്കുകയാണ് പ്രതിനിധികൾ. നേരത്തേ സെൻസർ ഇളവ് നിഷേധിച്ച ആറ് ചിത്രങ്ങൾ ഉൾപ്പെടെ
ബുധനാഴ്‌ച 11 തിയേറ്ററുകളിലായി 72 ചിത്രങ്ങളാണ് മുന്നിലെത്തുന്നത്. ലോക സിനിമ വിഭാഗത്തിൽ 26 ചിത്രങ്ങളും, കാലിഡോസ്കോപ്പ് വിഭാഗത്തിൽ 7, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ-6, ഫെസ്റ്റിവൽ ഫേവറിറ്റ് വിഭാഗത്തിൽ-5. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ-4, ഫിലിം മേക്കർ ഇൻ ഫോക്കസ്, ഇന്ത്യൻ സിനിമ നൗ എന്നീ വിഭാഗങ്ങളിൽ 3, ഫീമെയിൽ ഫോക്കസ്, ലാറ്റിൻ അമേരിക്കൻ മൂവി, സുവർണചകോരം ഫിലിംസ്, കൺട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിൽനിന്ന് രണ്ടു ചിത്രം വീതവും ലൈഫ് ടൈം അച്ചീവ്മെന്റ് ഋത്വിക് ഘട്ടയ്ക്ക് റെട്രോസ്പെക്‌ടീവ് തുടങ്ങി മറ്റു വിഭാഗങ്ങളിൽനിന്ന് ഓരോ ചിത്രം വീതവുമാണ് ആറാംദിനം പ്രദർശിപ്പിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












