നിർമാതാവിനെതിരായ പരാതി; നിവിൻ പോളി മൊഴി നൽകി

നിർമാതാവിനെതിരായ പരാതി; നിവിൻ പോളി മൊഴി നൽകി
നിർമാതാവിനെതിരായ പരാതി; നിവിൻ പോളി മൊഴി നൽകി
Share  
2025 Dec 02, 09:16 AM
SAMUDRA
NISH
mannan
mn

വൈക്കം: ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര്, വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയിൽ, സഹനിർമാതാവിനെതിരേ നടൻ നിവിൻ പോളി വൈക്കം കോടതിയിൽ മൊഴിനൽകി. തിങ്കളാഴ്‌ച വൈകീട്ട് 3.45-ഓടെയാണ് നിവിൻ പോളി വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്.


കോടതിയുടെ അടച്ചിട്ട മുറിയിലാണ് മൊഴി നൽകിയത്, ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന് കാണിച്ച്, മഹാവീര്യർ സിനിമയുടെ സഹനിർമാതാവ് തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസിനെതിരേയാണ് നിവിൻ മുമ്പ് വൈക്കം കോടതിയിൽ പരാതി നൽകിയത്. ഈ പരാതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായും അത് നൽകാനാണ് നിവിൻ കോടതിയിൽ എത്തിയതെന്നുമാണ് വിവരം.


പി.എസ്. ഷംനാസ് ജൂലായിൽ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരേ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഷംനാസിൽനിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നായിരുന്നു ആ പരാതി. ജാമ്യമില്ലാവകുപ്പ് പ്രകാരം ഇരുവർക്കുമെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് നെടുങ്കണ്ടത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാര സമർപ്പണം
SAMUDRA
m
m