കടൽ കടക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം

കടൽ കടക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കടൽ കടക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം
Share  
2025 Nov 29, 08:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ഐഎഫ്എഫ്‌കെ)

മാതൃകയിൽ വിദേശരാജ്യങ്ങളിലും മലയാള ചലച്ചിത്രോത്സവങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി. മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർഥം ഡൽഹിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ഐഎഫ്എഫ്കെയുടെ ദുബായ് പതിപ്പ് ആലോചനയിലുണ്ടെന്നും അവിടത്തെ അധികൃതർ ബന്ധപ്പെട്ടിരുന്നെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. മലയാളഭാഷാ ചിത്രങ്ങളെ ഡൽഹിയടക്കമുള്ള നഗരങ്ങളിൽ അവതരിപ്പിക്കുന്നതും ആലോചനയിലുണ്ട്. ലോകസിനിമയിൽ ഇറാനിയൻ സിനിമകൾ എന്നപോലെ ആഗോളതലത്തിൽ മലയാളം സിനിമകളെ അടയാളപ്പെടുത്താൻ ശ്രമിക്കും. ഓൺലൈൻ ചലച്ചിത്രോത്സവം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഐഎഫ്എഫ്കെ വെറും ചലച്ചിത്രോത്സവമല്ല, അതൊരു ചലച്ചിത്ര പാഠശാലയാണെന്നും (ഫിലിം സ്‌കൂൾ) റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു.

കേരളഹൗസിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി അജോയ് ചന്ദ്രൻ, കെയുഡബ്ല്യൂജെ ഡൽഹി പ്രസിഡൻ്റ് പ്രസൂൻ എസ്. കണ്ടത്ത് എന്നിവരും പങ്കെടുത്തു.


സ്പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് കെല്ലി ഫൈഫ് മാർഷലിന്


ഡിസംബർ 12 മുതൽ 19 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ എഴുപതോളം രാജ്യങ്ങളിൽനിന്നുള്ള ഇരുനൂറിൽപ്പരം ചിത്രങ്ങൾ പ്രദർശിപ്പിക്കും. സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ 19-ന് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വിയറ്റ്നാം യുദ്ധത്തിൻ്റെ അൻപതാംവാർഷികത്തോടനുബന്ധിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്നാമിൽനിന്നുള്ള അഞ്ച് ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ഹിന്ദിസംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്‌തർ മിർസയുടെ മൂന്ന് സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാളസിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാവിഭാഗത്തിൽ അറുപതിലധികം സിനിമകൾ ഉൾപ്പെടുത്തി. കലൈഡോസ്കോപ്പ് വിഭാഗത്തിൽ എട്ടുസിനിമകൾ പ്രദർശിപ്പിക്കും. ഫിമെയ്ൽ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോർഡ് ക്ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിൻ്റെ നാലുചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സംവിധായകൻ ഷാജി എൻ. കരുൺ, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവൻ നായർ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ ഇരുവരുടെയും രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. പലസ്ത‌ീൻ ഐക്യദാർഢ്യ വിഭാഗവുമുണ്ടാകും.


പരമാവധി ആളുകളെ പങ്കെടുപ്പിക്കും


ഇത്തവണത്തെ ചലച്ചിത്രോത്സവത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു. 12,000 പ്രതിനിധികളെയാണ് ഉൾപ്പെടുത്തുക. മൂവായിരത്തോളം പാസ് വിദ്യാർഥികൾക്ക് മാറ്റും. 70 ശതമാനം മുൻകൂട്ടിയുള്ള റിസർവേഷനും ബാക്കി 30 ശതമാനം നേരിട്ടുള്ള പാസുമാണ് നടപ്പാക്കുക. ഇത്തവണ 15 തിയേറ്ററുകളിലായാണ് പ്രദർശനം. 200-ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായെത്തും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w