തിയേറ്ററുകളിലും തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളിലും പ്രദർശിപ്പിക്കും
തൊടുപുഴ: ശിശുദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരേ പൊരുതാൻ
കുട്ടികൾക്കും മാതാപിതാക്കൾക്കും സന്ദേശം നൽകിക്കൊണ്ട് മുഴുനീള ചിത്രം 'പേജ്' വെള്ളിയാഴ്‌ച പ്രദർശനം നടത്തും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസവകുപ്പിൻ്റെ സഹകരണത്തോടെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളിലും പ്രദർശിപ്പിക്കും.
പരമാവധി കുട്ടികളിലേക്ക് ചിത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സംവിധായകനായ ഡോ. അനീഷ് ഉറുമ്പിൽ പറഞ്ഞു.
അനീഷ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എക്സൈസ് മന്ത്രി എം.ബി. രാജേഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനുശ്രി, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















