പട്ടാമ്പി: "ഇതെന്റെ ചാലിശ്ശേരിഗ്രാമത്തിനുള്ള സമ്മാനമാണ്. എന്റെയൊപ്പം ഒരുപാട് പാലിശ്ശേരിക്കാർ കഠിനപ്രയത്നം ചെയ്‌തിട്ടുണ്ട്. അതുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന് ഈ അംഗീകാരം നേടിയെടുക്കാനായത്. പുരസ്‌കാരം എൻ്റെ ഗ്രാമത്തിന് സമർപ്പിക്കുന്നു". മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ഞുമ്മൽ ബോയ്‌സിന് നേടിയശേഷം മാധ്യങ്ങളോട് പ്രതികരിക്കയായിരുന്നു കലാസംവിധായകനായ അജയൻ ചാലിശ്ശേരി.
മംഗലാപുരത്ത് പുതിയ ചിത്രത്തിൻ്റെ ഒരുക്കങ്ങളിലിരിക്കുമ്പോഴാണ് അവാർഡ് വിവരം അറിയുന്നത്. നാട്ടുകാരനായ നന്ദനാണ് വിവരമറിയിച്ചത്. കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. പുരസ്‌കാരത്തിന് വേണ്ടിയല്ല ജോലിയെടുക്കുന്നത്. എന്നാൽ, പുരസ്‌കാരം തേടിവരുമ്പോൾ അതിൽ അഭിമാനിക്കുന്നെന്നും അജയൻ ചാലിശ്ശേരി പറയുന്നു.
പുരസ്കാരവിവരം അറിഞ്ഞയുടൻ ഭാര്യ സബിതയും മക്കളായ ദയയും യുവാനും വിളിച്ചിരുന്നു. അജയൻ്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാരും. ചിദംബരത്തിൻ്റെ പുതിയചിത്രമായ 'ബാലൻറെ സെറ്റിലാണ് അജയൻ ചാലിശ്ശേരിയുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































