തൃശ്ശൂർ : പ്രാദേശിക ചലച്ചിത്രമേളകൾക്ക് പിന്തുണ നൽകാൻ ചലച്ചിത്ര അക്കാദമിയും കോർപറേഷനും തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വർഷത്തോളം ചലച്ചിത്രോത്സവം തുടർന്നുകൊണ്ടുപോകുന്നത് അത്ര നിസ്സാരകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ശ്രീ തിയേറ്ററിൽ നടന്ന സമാപനസമ്മേളനത്തിൽ ഐഎഫ്എഫ്ടി ചെയർമാൻ എം.പി. സുരേന്ദ്രൻ അധ്യക്ഷനായി.
മലയാളത്തിലെ മികച്ച നവാഗത സിനിമകൾക്കുള്ള പുരസ്‌കാരം 'പ്രളയശേഷം ഒരു ജലകന്യക' സംവിധാനം ചെയ്‌ത മനോജ്‌കുമാർ, 'ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് എന്നിവർ അടൂരിൽനിന്ന് ഏറ്റുവാങ്ങി. കെഎസ്എഫ്ഡിസി സഹായത്തോടെയാണ് മനോജ്‌കുമാർ സിനിമ നിർമിച്ചത്. നിർമാതാവ് കെ. രവീന്ദ്രനാഥൻ നായരുടെ പേരിലുള്ള ഈ പുരസ്ക്‌കാരം ഒരുലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്.
ഇന്ത്യൻ നവാഗതമത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഡോറോതീയ മച്ചിങ്ങൽ അവാർഡ്, അഭിലാഷ് ശർമ സംവിധാനം ചെയ്ത ബിഹാറി ചലച്ചിത്രമായ 'ഇൻ ദി നെയിം ഓഫ് ഫയർ -സ്വാഹ'യ്ക്കാണ്. സംവിധായകൻ ഷാജി എൻ. കരുണിൻ്റെ സ്‌മരണയ്ക്കായി ഏഷ്യൻ വിഭാഗത്തിലെ നവാഗതസിനിമയ്ക്കായുള്ള പുരസ്‌കാരം വിയറ്റ്നാം സിനിമയായ കൂലി നെവർ ക്രൈസിനാണ്. ഫാം ദോക്‌ലാനാണ് സംവിധായകൻ,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















