മലയാള സിനിമയ്ക്ക് സമാനമായ ഊർജമുള്ള മറുഭാഷാസിനിമകൾ -ശശികുമാർ

മലയാള സിനിമയ്ക്ക് സമാനമായ ഊർജമുള്ള മറുഭാഷാസിനിമകൾ -ശശികുമാർ
മലയാള സിനിമയ്ക്ക് സമാനമായ ഊർജമുള്ള മറുഭാഷാസിനിമകൾ -ശശികുമാർ
Share  
2025 Oct 25, 09:05 AM
vasthu

തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന് തിരശ്ശീല ഉയർന്നു


തൃശ്ശൂർ : ഹാസ്യാത്മകമായി മാത്രം നാട്ടുഭാഷകൾ ഉപയോഗിച്ചിരുന്നതിൽനിന്നുമാറി കഥാപശ്ചാത്തലത്തിലെ ഭാഷതന്നെ മുഴുനീള ചിത്രീകരണത്തിനായുപയോഗിക്കുന്നതിലൂടെ മലയാളസിനിമയുടെ വളർച്ചയാണ് വ്യക്തമാകുന്നതെന്ന് മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. തൃശ്ശൂർ ശ്രീ തിയേറ്ററിൽ ഇരുപതാമത് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സം (ഐഎഫ്എഫ്ട‌ി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മലയാളസിനിമയ്ക്ക് സമാനമായ ഊർജസ്വലതയുള്ള സിനിമകൾ മറ്റു ഭാഷകളിൽ ചുരുക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ കാലത്തിനൊപ്പം വളരുന്നു. യുവതലമുറയുടെ ശ്രദ്ധയുടെ ദൈർഘ്യം കുറയുന്നതിന്റെ ഫലമായി സിനിമയുടെ നീളവും കുറയുന്നു.


30 സെക്കൻഡുമുതൽ രണ്ടുമിനിറ്റുവരെ മാത്രം ദൈർഘ്യമുള്ള ഭാഗങ്ങളായി സിനിമകൾ പ്രേക്ഷകരിലേക്കെത്തുന്നു. മലയാളത്തിലുൾപ്പെടെ ഇത്തരം സാധ്യതകൾ പ്രകടമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും ശശികുമാർ കൂട്ടിച്ചേർത്തു.


മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി. സംവിധായകരായ ഡോ. ബിജു ദാമോദരൻ, പ്രിയനന്ദനൻ, നടൻ സുനിൽ സുഖദ, ചിത്രാംഗന ഫിലിം സൊസൈറ്റി പ്രസിഡൻ്റ് കുസുമം ജോസഫ്, നന്മ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രതിനിധി ടി.വി. ബാലകൃഷ്‌ണൻ, ചെറിയാൻ ജോസഫ്, ഡോ. ഗോപിനാഥൻ, ഡോ. കെ. രാജേഷ്, യു. രാധാകൃഷ്‌ണൻ, ആർട്ടിസ്റ്റ് ജോഷ്വാ, ഗോപീകൃഷ്ണ‌ൻ, ടി.ജി. അജിത തുടങ്ങിയവർ പ്രസംഗിച്ചു.


'വൈവിധ്യവും ചെറുത്തുനിൽപ്പും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 52 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ 11 സിനിമകളുടെ സംവിധായകർ വനിതകളാണ്. 26 നവാഗതരുടെ സിനിമകളാണ് പ്രദർശനത്തിനെത്തിയത്. കൈരളി-ശ്രീ. രവികൃഷ്‌ണ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ഷാജി എൻ. കരുണിന് ആദരമർപ്പിച്ച് സംഘടിപ്പിക്കുന്ന മേള ഏഷ്യൻ, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിൽ നവാഗത സംവിധായകരുടെ മികച്ച സിനിമകൾക്കും മികച്ച നവാഗതസംവിധായകനും പുരസ്‌കാരങ്ങൾ നൽകും. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക‌ാരം,


ചലച്ചിത്രോത്സവത്തിൽ ഇന്ന്


രവികൃഷ്ണ തിയേറ്റർ


അണ്ടർഗ്രൗണ്ട് ഓറഞ്ച് രാവിലെ 10.00, ടോറ്റ് പരിക്രമ, ദി പ്ലേസ് വൺസ് നോൺ ആസ് എർത്ത് ആൻഡ് വീ, ഹോമോ സാപ്പീൻസ് 12.00


ശ്രീ തീയറ്റർ


എ ബോയ് ഹൂ ഡ്രീമറ്റ് എലക്ട്രിസിറ്റി രാവിലെ 9.30, ഗേൾ ഫ്രണ്ട്സ് 11.30, മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി ഉച്ചയ്ക്ക് 2.00, പ്യൂപ്പ 4.00

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പാട്ടെഴുതി, പാടി, പിന്നെ മികച്ച നടിയായി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇത് ചാലിശ്ശേരി ഗ്രാമത്തിനുള്ള സമ്മാനം -അജയൻ ചാലിശ്ശേരി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് റീൽസുകളിൽ നിറഞ്ഞ് വൈറലായി കുമ്പിച്ചൽ പാലം
THARANI
thanachan