റീൽസുകളിൽ നിറഞ്ഞ് വൈറലായി കുമ്പിച്ചൽ പാലം

റീൽസുകളിൽ നിറഞ്ഞ് വൈറലായി കുമ്പിച്ചൽ പാലം
റീൽസുകളിൽ നിറഞ്ഞ് വൈറലായി കുമ്പിച്ചൽ പാലം
Share  
2025 Oct 17, 09:15 AM
mannan

അമ്പൂരി ഉദ്ഘാടനത്തിനുമുൻപേ റീൽസുകളിൽ നിറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ് അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലം. നാമമാത്ര പണികൾ മാത്രം അവശേഷിക്കുന്ന പാലത്തിന്റെ അരികിൽനിന്ന് വിദൂരമായ മലനിരകളും കാടിൻ്റെ ഭംഗിയും കാണാനും റീൽസ് എടുക്കാനും വരുന്നവർ ഏറെയാണ്. അവധിദിവസങ്ങളിൽ ആൾത്തിരക്കേറിയതോടെ ഐസ്ക്രീം വില്പനക്കാരുടെയും വാഹനങ്ങളിൽ തുണികളും തൊപ്പികളും വിൽക്കുന്നവരുടെയും കച്ചവടകേന്ദ്രവുമാകുന്നു ഇവിടം.


പാലത്തിന്റെ മുകളിലും അപ്രോച്ച് റോഡിൻ്റെ ടാറിങ് പൂർത്തിയായ ഭാഗത്തും സിഗ്നൽ മാർക്കിങ് തുടങ്ങി. യൂട്ടിലിറ്റി ഡക്‌ടുകളുടെ പണികൾ പൂർത്തിയായി. പാലത്തിലും അപ്രോച്ച് റോഡിലും നടപ്പാതകളും സജ്ജമാക്കി. പാലത്തിന്റെ വശങ്ങളിൽനിന്നു ജലസംഭരണിയിലേക്ക് ഇറങ്ങാനുള്ള പാതയുടെ നിർമാണവും കഴിഞ്ഞു.


പാലത്തിന്റെ സമീപവാസികൾക്കും സെറ്റിൽമെൻ്റ് നിവാസികൾക്കും ഇതുവഴിയുള്ള ഇരുചക്രവാഹന സഞ്ചാരം അനുവദിച്ചിട്ടുണ്ട്. കുടത്തുവള്ള ആശ്രയിച്ചിരുന്ന നാട്ടുകാരും വിദ്യാർഥികളും ഇപ്പോൾ പാലത്തിലൂടെയാണ് നടന്നുപോകുന്നത്.


ആദിവാസിമേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാലം കിഫ്ബിയുടെ സഹായത്തോടെ 19 കോടി രൂപ മുടക്കിയാണ് നിർമിച്ചത്.


ജലാശയത്തിനു കുറുകേ നിർമിച്ചിട്ടുള്ള വലിയ പാലങ്ങളിൽ ഒന്നായ കുമ്പിച്ചൽക്കടവ് പാലത്തിന് 253.4 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഓസ്കറിലെ ഔദ്യോഗിക എൻട്രി: സന്തോഷമുണ്ടെന്ന് ഡോ. ബിജു
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ' തലപ്പത്ത് വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്
THARANI