'ഹാൽ' സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ കട്ട്; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

'ഹാൽ' സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ കട്ട്; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
'ഹാൽ' സിനിമയ്ക്ക് സെൻസർ ബോർഡിൻ്റെ കട്ട്; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
Share  
2025 Oct 10, 06:43 AM
mannan

കൊച്ചി: ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ക്രൈസ്‌തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം തുടങ്ങിയ സെൻസർ ബോർഡ് നിർദേശങ്ങൾ ചോദ്യം ചെയ്ത‌്‌ 'ഹാൽ' എന്ന സിനിമയുടെ നിർമാതാവും സംവിധായകനും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് കേന്ദ്ര സർക്കാരിൻ്റെയും സെൻസർ ബോർഡിന്റെയും വിശദീകരണം തേടി. സിനിമയുടെ നിർമാതാവായ ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് (വീര) എന്നിവരാണ് ഹർജി നൽകിയത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണങ്ങളും വ്യക്തിത്വം മറയ്ക്കാൻ നായിക മുസ്‌ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.


സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയാണ് ഈ നിർദേശങ്ങൾ നൽകിയത്. ഇതെല്ലാം ചെയ്താൽ 'എ' സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ വിശദീകരിക്കുന്നു.


നേരത്തേ, സെൻസർ സർട്ടിഫിക്കറ്റ് വൈകിയതിനെതിരേ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് പിൻവലിച്ചു. ഇതിനുശേഷമാണ് പത്തിലേറെ സീനുകൾ ഒഴിവാക്കണമെന്ന ആവശ്യം സെൻസർ ബോർഡ് ഉന്നയിച്ചത്, ഹർജി 14-ന് പരിഗണിക്കും.


ഷെയ്ൻ നിഗം ആണ് സിനിമയിലെ നായകൻ. സെൻസർ സർട്ടിഫിക്കറ്റിനായി ജൂൺ 17-ന് അപേക്ഷ നൽകിയതാണ്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മൂന്ന് തവണ പ്രദർശനം മാറ്റിവെച്ചു.


ചില സാമൂഹിക തിന്മകളെ വിമർശിക്കുന്നതാണ് സിനിമ. അനാവശ്യമായ സെൻസറിങ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ്. അതിനാൽ സെൻസർ ബോർഡിൻ്റെ നിർദേശങ്ങൾ റദ്ദാക്കി ഹർജിക്കാരുടെ അപേക്ഷയിൽ വീണ്ടും തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് റീൽസുകളിൽ നിറഞ്ഞ് വൈറലായി കുമ്പിച്ചൽ പാലം
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഓസ്കറിലെ ഔദ്യോഗിക എൻട്രി: സന്തോഷമുണ്ടെന്ന് ഡോ. ബിജു
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ' തലപ്പത്ത് വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്
THARANI