ധ്വജപ്രണാമം, സംഘം കാവലുണ്ട്, ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കണം; 'ഹാല്‍' സിനിമക്ക് സെന്‍സര്‍ കുരുക്ക്

ധ്വജപ്രണാമം, സംഘം കാവലുണ്ട്, ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കണം; 'ഹാല്‍' സിനിമക്ക് സെന്‍സര്‍ കുരുക്ക്
ധ്വജപ്രണാമം, സംഘം കാവലുണ്ട്, ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കണം; 'ഹാല്‍' സിനിമക്ക് സെന്‍സര്‍ കുരുക്ക്
Share  
2025 Oct 09, 03:37 PM
vasthu
vasthu

'ഹാല്‍' സിനിമയുടെ അണിയറ പ്രവര്‍ത്തരോട് വിചിത്ര നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ ഡയലോഗുകള്‍ ഒഴിവാക്കണം എന്നാണ് നിർദേശം. മാത്രമല്ല, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാൽ'.


ഹാലിന് 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡ് തയ്യാറായിട്ടില്ല. സെൻസർ ബോർഡിന്റെ വിചിത്ര നടപടിക്കെതിരെ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.


നവാഗതനായ വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. സാക്ഷി വൈദ്യയാണ് 'ഹാൽ' സിനിമയിൽ നായികയായി എത്തുന്നത്.


ബോളിവുഡിലെ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായെത്തുന്ന സിനിമ കൂടിയാണിത്.ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പ്രതിസന്ധി, പ്രതിഷേധം... എന്നിട്ടും പ്രണയം സിനിമയോട്
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് നിർമാതാവിനെതിരായ പരാതി; നിവിൻ പോളി മൊഴി നൽകി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കടൽ കടക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം
THARANI