സിനിമ പാഠ്യവിഷയമാക്കി; വിസ്‌മയാനുഭവത്തിനായിവിദ്യാർഥികൾ തിയേറ്ററിലെത്തി

സിനിമ പാഠ്യവിഷയമാക്കി; വിസ്‌മയാനുഭവത്തിനായിവിദ്യാർഥികൾ തിയേറ്ററിലെത്തി
സിനിമ പാഠ്യവിഷയമാക്കി; വിസ്‌മയാനുഭവത്തിനായിവിദ്യാർഥികൾ തിയേറ്ററിലെത്തി
Share  
2025 Sep 21, 10:08 AM

അങ്ങാടിപ്പുറം : 'വ്യത്യസ്‌തമായ വൈബ് ആയിരുന്നു. കൂട്ടുകാരോടൊപ്പം ഒരു ക്ലാസിൽ ഒന്നിച്ചിരിക്കുന്നതുപോലെ തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമകാണുക. ഞങ്ങളുടെ ആസ്വാദനവും വ്യത്യസ്‌തമായിരുന്നു', പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥികളാണ് ഒരു സ്ക്രീനിൽ ഒന്നിച്ചിരുന്ന് സിനിമകണ്ട അനുഭവം പങ്കുവെച്ചത്. പലർക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.


സിനിമാപഠന പ്രവർത്തനത്തിൻ്റെ ഭാഗമായപ്പോൾ സിനിമാനുഭവത്തിനായി അധ്യാപകർ കുട്ടികളുമായി തിയേറ്റിലെത്തി. പെരിന്തൽമണ്ണയിലെ വിസ്മയ തിയേറ്ററിലെ ഒരു സ്ക്രീൻ കുട്ടികൾക്കും അധ്യാപകർക്കുമായി മുൻകൂട്ടി ബുക്കുചെയ്തു.


'ലോക'യാണ് കാണിക്കാൻ കൊണ്ടുപോകുന്നതെന്ന് അറിഞ്ഞതോടെ കുട്ടികളുടെ എണ്ണം കൂടി 210 വരെയായി. ആദ്യമായി തിയേറ്റർ കാണുന്നവരും കുടുംബത്തോടൊപ്പം കണ്ട സിനിമ വീണ്ടും കൂട്ടുകാരോടൊപ്പം ഒന്നിച്ചിരുന്ന് കാണുമ്പോഴുള്ള രസം അനുഭവിക്കാനായി വന്നവരും ഉണ്ടായിരുന്നു.


സിനിമയെപ്പറ്റി കൂടുതൽ അറിയാനും മറ്റു സാങ്കേതികതകളും ആസ്വാദനരീതികളും മനസ്സിലാക്കാനുള്ള ഒരു അവസരംകൂടിയാണ് കുട്ടികൾക്ക് ലഭിച്ചത്. ഭാഷാപഠനത്തിലും കലാപഠനത്തിലും ചലച്ചിത്രം ഒരു പാഠ്യവിഷയമാണ്.


കഴിഞ്ഞവർഷം മുതൽ കലാപഠനത്തിനായി പ്രത്യേക പുസ്തകം തന്നെയുണ്ട്. തിരക്കഥയും സംവിധാനവും സിനിമാറ്റോഗ്രഫിയും പഠനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കലാധ്യാപകനായ ജീവൻലാൽ, ഇംഗ്ലീഷ് അധ്യാപകൻ എ.പി. നന്ദകുമാർ, അധ്യാപികമാരായ സി.എം. മഞ്ജുഷ, എസ്. രശ്മ‌ി, എം. ഗീത, കെ.ബി. ഉമ എന്നിവർ നേതൃത്വംനൽകി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഓസ്കറിലെ ഔദ്യോഗിക എൻട്രി: സന്തോഷമുണ്ടെന്ന് ഡോ. ബിജു
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ' തലപ്പത്ത് വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്
THARANI