
അടൂർ: ഓസ്‌കറിൽ ഔദ്യോഗികമായി പാപ്പുവ ന്യൂഗിനിയെ പ്രതിനിധാനംചെയ്‌ത് സിനിമ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ഡോ. ബിജു. ഒരു സംവിധായകന് ലഭിക്കുന്ന അപൂർവമായ ബഹുമതിയായി ഇതിനെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, പാപ്പുവ ന്യൂഗിനിയിലെ ടോക്‌പിഫിൻ എന്നീ ഭാഷകൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. പാപ്പുവ ന്യൂഗിനിയിലാണ് ചിത്രീകരിച്ചത്. പാപ്പുവ ന്യൂഗിനിയൻ നിർമാണ കമ്പനിയായ നാഫയുടെ ബാനറിൽ നോലെന തൌലാ വുനം ഇന്ത്യൻ നിർമാതാക്കളായ അക്ഷയ് കുമാർ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷൻസ്) പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ (സിലിക്കൻ മീഡിയ) എന്നിവർ ചേർന്നാണ് നിർമാണം.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പാപ്പുവ ന്യൂഗിനിയിലെ ട്രൈബൽ വിഭാഗത്തിൽനിന്നുള്ള സിന ബൊബോറൊ ആണ്. ഇന്ത്യയിൽനിന്ന് ബംഗാളി നടി റിതാഭാരി ചക്രബർത്തി, മലയാളിയായ നടൻ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. ജോൺ സൈക്, ബാർബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ, മാക്സ‌് മാസോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അടൂർ സ്വദേശിയായ ഡോ. ബിജു ഇപ്പോൾ പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ കൂടിയാണ്.
പാപ്പുവ ന്യൂഗിനിയിലെ പോർട്ട് മോറെസ്‌ബിയിൽനടന്ന പത്രസമ്മേളനത്തിൽ അവിടുത്തെ ടൂറിസം ആർട്സ് ആൻഡ് കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്, നാഷണൽ കൾച്ചറൽ കമ്മിഷൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ സ്റ്റീവൻ എനോമ്പ് കിലാണ്ട പാപ്പുവ ന്യൂഗിനി ഓസ്‌കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവരാണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group