
തിരുവനന്തപുരം: സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-
പട്ടികവർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്‌ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസത്തെ തീവ്രപരിശീലനം നൽകണമെന്ന് അടൂർ ഗോപാലകൃഷ്ണൻ,
ഇപ്പോൾ നൽകുന്ന ഒന്നരക്കോടിരൂപ മൂന്നുപേർക്കായി നൽകിയാൽ മൂന്നുസിനിമയുണ്ടാകും. ചലച്ചിത്രവികസന കോർപ്പറേഷൻ നൽകുന്ന പണം നല്ല സിനിമയെടുക്കാനാണ്. കച്ചവടസിനിമയെടുക്കാനുള്ളതല്ല. സൂപ്പർസ്റ്റാറിനെവെച്ച് പടമെടുക്കാനുള്ള പണമല്ലിതെന്ന് സർക്കാർ സംഘടിപ്പിച്ച സിനിമാകോൺക്ലേവിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് അടൂർ പറഞ്ഞു.
അടൂരിന്റേത് അധിക്ഷേപമാണെന്ന് ആരോപിച്ച് സദസ്സിൽ വനിതാപ്രതിനിധി പ്രതിഷേധിച്ചെങ്കിലും കൂടുതലാരും ഏറ്റെടുത്തില്ല. പ്രതിഷേധസ്വരം തുടർന്നപ്പോൾ ആരാണ് സംസാരിക്കുന്നത്, മൈക്കുകൊടുത്തിട്ടുണ്ടോയെന്നു അടൂർ ചോദിച്ചു.
സ്ത്രീയായതുകൊണ്ടുമാത്രം ഒരാൾക്ക് സിനിമയെടുക്കാൻ പണം കൊടുക്കേണ്ടതില്ല. ഒന്നുരണ്ടു നല്ല വനിതാസംവിധായകരുണ്ട്. അവരെപ്പോലെ പുതിയ ആളുകൾ വരണമെങ്കിൽ സിനിമയെടുക്കുന്നതിന്റെ എല്ലാപ്രയാസങ്ങളും അറിയണം, കഷ്‌ടപ്പാടുമറിയണം. സഹായം നൽകുന്നതിനുപിന്നിലെ ഉദ്ദേശ്യം നല്ലതാണ്. എന്നാലത് അഴിമതിക്കുള്ള വഴിയാകരുതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ചലച്ചിത്രമേളകളുടെ ഫലമായി അടുത്തകാലത്ത് കുറെ ചെറുപ്പക്കാർ സിനിമയുമായി വന്നു. എന്നാൽ, അവർ വേണ്ടത്ര സാങ്കേതികപരിശീലനം കിട്ടാത്തവരാണ്. ഇങ്ങനെ എടുത്തുചാടുന്നതുകൊണ്ടുള്ള അപകടം നിർമാതാക്കൾക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നും അടൂർ അഭിപ്രായപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group