സിനിമമേഖലയിൽ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കും -സജി ചെറിയാൻ

സിനിമമേഖലയിൽ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കും -സജി ചെറിയാൻ
സിനിമമേഖലയിൽ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കും -സജി ചെറിയാൻ
Share  
2025 Jul 21, 06:02 AM
mannan

ചെങ്ങന്നൂർ: സ്ത്രീകൾക്ക് പൂർണ സുരക്ഷിതത്വവും സ്വാതന്ത്ര്യവും നൽകുന്ന

മേഖലയായി സിനിമയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ഫിലിം സൊസൈറ്റി ഉദ്‌ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമരംഗത്തെ സ്വതന്ത്രമായ അവകാശങ്ങളും അധികാരങ്ങളും അംഗീകരിച്ചുകൊണ്ടുതന്നെ അവശ്യനിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമായതിനാൽ പുതിയ സിനിമനയം കേരളത്തിൽ നടപ്പാക്കും. ഇതിനായി ഇന്ത്യയിൽ ആദ്യമായി സിനിമ കോൺക്ലേവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി പറഞ്ഞു.


സിനിമമേഖലയിലേക്ക് എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട ആളുകളും കടന്നുവരണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹം. പട്ടികജാതി, പട്ടികവർ വിഭാഗത്തിൽപ്പെടുന്ന ആളുകളെ സിനിമരംഗത്ത് എത്തിച്ച് സംവിധാനംചെയ്‌ത് ചിത്രം റിലീസ് ചെയ്യുന്നതിനായി പ്രതിവർഷം ഒന്നരക്കോടി രൂപവീതം രണ്ടു സിനിമകൾക്ക് അനുവദിച്ചു. ഈ വിഭാഗത്തിൽ നാലു സിനിമകൾ റിലീസ് ചെയ്‌തുകഴിഞ്ഞു. വനിതകൾക്ക് സിനിമരംഗത്ത് എത്തുന്നതിനായും പ്രതിവർഷം ഒന്നരക്കോടി വീതം രണ്ടു ചിത്രങ്ങൾക്ക് അനുവദിക്കുന്നുണ്ട്. ഇത്തരം മൂന്നു സിനിമകൾ റിലീസ് ചെയ്തു. ക്യാമറ, എഡിറ്റിങ് അടക്കമുള്ള സിനിമയുടെ സാങ്കേതികമേഖലകളിൽ പ്രവർത്തിക്കുന്നതിന് 40 വനിതകൾക്ക് ആദ്യഘട്ട പരിശീലനം നൽകി. ചെങ്ങന്നൂരിൽ കെഎസ്എഫ്‌ഡിസിയുടെ പുതിയ തിയേറ്റർ ഗവ. ഐടിഐക്കു സമീപം നിർമിക്കും. ഇതിനായി പിഐപിയുടെ 80 സെന്റ് സ്ഥലം ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.


യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. ജെ. അജയൻ അധ്യക്ഷനായി. ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്‌ണൻ ലോഗോ പ്രകാശനം ചെയ്തുതു. ഛായാഗ്രാഹകൻ സണ്ണി ജോസഫ് മുഖ്യാതിഥിയായി. ഫിലിം സൊസൈറ്റി സെക്രട്ടറി ബി. രാമഭദ്രൻ, പ്രവീൺ ലാൽ, ചലച്ചിത്ര നിർമാതാവ് കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. ഷാജി എൻ. കരുൺ സംവിധാനംചെയ സിനിമ 'പിറവി' പ്രദർശിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പ്രൊഫ. ബിജി എബ്രഹാം മോഡറേറ്ററായി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പേരിൽ 'വി' ചേർത്ത് ജാനകി വരും
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം?
mannan