മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി

മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി
മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി
Share  
2025 Jul 12, 09:51 AM
vasthu

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ മാറ്റങ്ങൾവരുത്തിയ ഭാഗത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കി പുതിയപതിപ്പ് സെൻസർ ബോർഡിനുമുന്നിൽ സമർപ്പിച്ചു.


ശബ്ദവുമായി ബന്ധപ്പെട്ട എഡിറ്റിങ് പാലാരിവട്ടത്തെ ലാൽ മീഡിയയിലും ദൃശ്യങ്ങളുമായി ബന്ധപ്പെട്ട എഡിറ്റിങ് കാക്കനാട് കളർ ക്ലബ്ബ്സ് സ്റ്റുഡിയോയിലുമാണ് പൂർത്തിയാക്കിയത്.


ജെഎസ്കെ ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ പേരുമാറ്റിയത്. ജാനകി എന്ന ടൈറ്റിലും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സെൻസർ ബോർഡ് മുന്നോട്ടുവെച്ചിരുന്നു. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ അണിയറപ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു.


ആദ്യം ആവശ്യപ്പെട്ട എല്ലാമാറ്റങ്ങളും വേണ്ടെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് ജയിക്കുമെന്ന് ഉപ്പുണ്ടെങ്കിലും നിയമനടപടികൾ നീണ്ടാൽ റിലീസിങ് വൈകി നഷ്ടമുണ്ടാവുമെന്നതിനാൽ മാറ്റത്തിന് തയ്യാറാണെന്ന് അണിയറപ്രവർത്തകരും അറിയിച്ചു. ഇതോടെയാണ് പ്രശ്‌നപരിഹാരമായത്.


മാറ്റംവരുത്തിയ പുതിയപതിപ്പ് സെൻസർ ബോർഡിന്റെ വെബ്സൈറ്റിൽ അപ്ലോഡുചെയ്‌ത അണിയറപ്രവർത്തകർ, ഡിവിഡി ഫോർമാറ്റിലുള്ള പുതിയപതിപ്പ് ബോർഡിൻ്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തിച്ചു. പുതിയപതിപ്പ് കണ്ട് മൂന്നുദിവസത്തിനകം സെൻസർ ബോർഡിന്റെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പേരിൽ 'വി' ചേർത്ത് ജാനകി വരും
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം?
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഇരട്ട സിനിമ, സാകിന്റെ വേറിട്ട അരങ്ങേറ്റം
mannan