
കൊച്ചി: റിലീസിങ് വൈകാതിരിക്കാനും സാമ്പത്തികനഷ്ട്മൊഴിവാക്കാനും സെൻസർബോർഡ് മുന്നോട്ടുവെച്ച ചിലനിർദേശങ്ങൾക്ക് നിർമാതാക്കൾ സമ്മതംമൂളിയതോടെ ജാനകി ഇനി തിയേറ്ററിലേക്ക്. സെൻസർ ബോർഡ് നിർദേശിച്ചതുപോലെ സിനിമയുടെപേരിൽ ജാനകി എന്നതിനുശേഷം 'വി' എന്നുചേർക്കും.
തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോയാൽ ജയിക്കുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കിലും ഒടിടി റിലീസിങ്ങിലടക്കം പ്രതിസന്ധിയുണ്ടാകുന്നത് ഒഴിവാക്കാനാണ് പിന്നാക്കംപോകുന്നതെന്ന നിർമാതാക്കളുടെ വിശദീകരണത്തോടെ കേസ് പരിസമാപ്തിയിലേക്കെത്തുകയാണ്.
പേര് വിവാദത്തിൻ്റെ പേരിൽ കോടതികയറിയ 'ജെ.എസ്കെ-ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ കാര്യത്തിൽ സെൻസർബോർഡിന്റെയും നിർമാതാക്കളുടെയും ഭാഗത്തുനിന്ന് വിട്ടുവീഴ്ച്‌ചയുണ്ടായതോടെയാണ് പ്രദർശനാനുമതിക്കുള്ള വഴിതുറക്കുന്നത്.
ജാനകി വിദ്യാധരൻ എന്നതിൻ്റെ ചുരുക്കെഴുത്തായാണ് വി ചേർക്കുന്നത്. ഇതോടൊപ്പം കോടതി ക്രോസ് വിസ്‌താര സീനുകളിൽ രണ്ടിടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. ഈ മാറ്റത്തോടെ 24 മണിക്കൂറിനുള്ളിൽ സിനിമ സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. മൂന്നുദിവസത്തിനകം സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ജസ്റ്റിസ് എൻ. നഗരേഷും ഉത്തരവിട്ടു.
കഥാപാത്രത്തിന് ജാനകിയെന്ന പേരുനൽകിയത് മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ നിലപാട്. 96 മാറ്റങ്ങൾ വേണമെന്നായിരുന്നു നിർദേശിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group