ഇരട്ട സിനിമ, സാകിന്റെ വേറിട്ട അരങ്ങേറ്റം

ഇരട്ട സിനിമ, സാകിന്റെ വേറിട്ട അരങ്ങേറ്റം
ഇരട്ട സിനിമ, സാകിന്റെ വേറിട്ട അരങ്ങേറ്റം
Share  
2025 Jun 22, 10:20 AM
pendulam

അടൂർ: ആദ്യ സിനിമയിൽതന്നെ വലിയ പരീക്ഷണമൊരുക്കി മലയാള സിനിമയിലേക്ക് ചുവടുറപ്പിച്ച സംവിധായകനാണ് പത്തനംതിട്ടക്കാരനായ സാക്. ഒരേസമയം രണ്ട് സിനിമകൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിനിമയിലേക്ക് കടന്നുവന്നയാൾ. ഒന്ന് മലയാളവും മറ്റൊന്ന് തമിഴും


2022-ൽ അദൃശ്യം എന്ന പേരിൽ റിലീസായ മലയാള ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമാണ് സാക്. മലയാള ചിത്രം ഷൂട്ട് ചെയ്‌ സമയത്തുതന്നെ സാമാന്തരമായി 'യുഗി' ഇതേ കഥ തമിഴിലും ഷൂട്ട് ചെയ്‌തു. ഒരേ കഥ, ഒരേ പശ്ചാത്തലം, രണ്ട് ഭാഷ, കുറച്ച് അഭിനേതാക്കൾ മാത്രം. മലയാളത്തിൽ നരേൻ, ജോജു ജോർജ്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചപ്പോൾ തമിഴിൽ ഷറഫുദിൻ്റെയും ജോജുവിന്റെയും കഥാപാത്രങ്ങൾ കതിരും നാട്ടി സുബ്രഹ്മണ്യവും അവതരിപ്പിച്ചു. സാക്കിൻറെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആദ്യ ചിത്രത്തിലെ പരീക്ഷണത്തിലേക്ക് എത്തിച്ചത്.


വിദേശം വേണ്ട സിനിമ മതി


പത്തനംതിട്ട ടൗണിൽ ഉൾപ്പെടുന്ന പ്രദേശത്ത് ജനിച്ചുവളർന്ന സാക്കിന്റെ കുട്ടിക്കാലം പത്തനംതിട്ട ടൗണിൽ തന്നെയായിരുന്നു. പത്തനംതിട്ട മാർത്തോമ സ്കൂ‌ളിലും കടമ്മനിട്ട ജിഎച്ച്എച്ച്എസിലുമായി സ്‌കൂൾ പഠനം പൂർത്തിയാക്കി. ശേഷം നിയമ ബിരുദ പഠനത്തിനായി കോട്ടയത്തേക്ക് മാറി. ശേഷം ജോലിക്കായി യൂറോപ്യൻ രാജ്യത്തേക്ക് പറന്നു. പക്ഷേ, കുട്ടിക്കാലംമുതൽ കൂടെ കൂടിയ സിനിമ സ്വപ്‌നം സാക്കിന് ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. ഒടുവിൽ വിദേശ ജോലി വിട്ട് സിനിമയ്ക്കുവേണ്ടി നാട്ടിലേക്ക് തിരികെയെത്തി.


കഠിനാധ്വാനത്തിന്റെ വർഷങ്ങൾ


സിനിമ ചെയ്യാൻ സാധിച്ചതെങ്കിലും 2006 മുതൽതന്നെ സാക്കിന്റെ സിനിമ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ശരിക്കും സിനിമയ്ക്കുവേണ്ടി കുറേ വർഷങ്ങൾ അലഞ്ഞുനടന്ന നാളുകൾ. വിദേശത്തുനിന്ന് നാട്ടിലെത്തിയശേഷം എറണാകുളം കേന്ദ്രീകരിച്ച് സിനിമാ സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്തു. പിന്നെ വർഷങ്ങളോളം പല സംവിധായകരുടെ കൂടെ സംവിധാനസഹായിയായി പ്രവർത്തിച്ചു. കൂടെ വരുമാന മാർഗത്തിനായി ചെറിയ പരിപാടികളും ചെയ്തിരുന്നു. വർഷങ്ങളുടെ കഷ്‌ടപ്പാടിനൊടുവിൽ 2019-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലെത്തിയതാണ്. എന്നാൽ, കോവിഡ് കാരണം അത് സംഭവിക്കാതെപോയി. ഒടുവിൽ 2022-ൽ ആദ്യ ചിത്രം പുറത്തിറക്കി.


തന്റെ ആദ്യ സിനിമയിൽ പത്തനംതിട്ടയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചേർക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. സിനിമയിൽ ജോജു ജോർജിന്റെ കഥാപാത്രത്തിനെ ശബരിമലയ്ക്ക് പോകാൻ മാലയിട്ട അയ്യപ്പനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലും ആ കഥാപാത്രത്തിനെ അയ്യപ്പഭക്തനായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ ജോജുവിനെക്കൊണ്ട് പഠിപ്പിച്ച അയ്യപ്പഭക്തിഗാനവും സിനിമയിൽ ഉൾപ്പെടുത്തി. ഈ ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. തിരക്കഥാകൃത്തായ സംവിധായകനായി സിനിമയിൽ മുന്നോട്ടു പോകാനാണ് സാക്കിൻ്റെ താത്പര്യം. ആന്റണി പെപ്പെ നായകനാകുന്ന ചിത്രമാണ് അടുത്തതായി സാക് ചെയ്യാൻ പോകുന്നത്. വേറെയും രണ്ട് സിനിമകൾ ചെയ്യാൻ തയ്യാറെടുക്കുന്നുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ' തലപ്പത്ത് വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പേരിൽ 'വി' ചേർത്ത് ജാനകി വരും
mannan
THARANI