
പ്രവിത്താനം : സെയ്ൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ
ക്ലബ്ബുകളുടെ ഉദ്ഘാടനം സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി നിർവഹിച്ചു. അഞ്ചാംക്ലാസ് വിദ്യാർഥിയായിരിക്കെ മനസ്സിൽ മൊട്ടിട്ട ആഗ്രഹത്തെ പിൻചെന്ന് നടത്തിയ പരിശ്രമങ്ങളാണ് ഒരു ചലച്ചിത്രകാരനിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും അത് സാക്ഷാത്കരിക്കാൻ പരിശ്രമിക്കാനും അദ്ദേഹം കുട്ടികളെ ആഹ്വാനംചെയ്‌തു. യോഗത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, പ്രഥമാധ്യാപകൻ ജിനു ജെ. വല്ലനാട്ട്, പിടിഎ. പ്രസിഡൻ്റ് ജിസ്മോൻ ജോസ്, എൽ.പി സ്‌കൂൾ പ്രഥമാധ്യാപകൻ ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷതവഹിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group