'ഹൃദയത്തിൽനിന്ന് നേരിട്ട്'; മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ 'ഹൃദയപൂർവ്വം' ഫസ്റ്റ്ലുക്ക്

'ഹൃദയത്തിൽനിന്ന് നേരിട്ട്'; മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ 'ഹൃദയപൂർവ്വം' ഫസ്റ്റ്ലുക്ക്
Share  
2025 May 21, 07:07 PM
vasthu


സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിനുപുറമെ പുണെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.


മോഹൻലാലാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചത്. ഹൃദയത്തിൽനിന്ന് നേരിട്ട്, അരികെ പ്രിയപ്പെട്ടവർ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ എഴുതിയത്. മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ.


ബന്ധങ്ങളുടെ മാറ്റുരക്കുന്ന ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു. അഖിൽ സത്യൻ്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.


ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. ഫോട്ടോ - അമൽ.സി. സദർ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാറ്റംവരുത്തിയ പതിപ്പ് സെൻസർ ബോർഡിന് നൽകി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് പേരിൽ 'വി' ചേർത്ത് ജാനകി വരും
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം?
mannan