ചിരിപ്പിക്കാൻ പെണ്ണുങ്ങൾ... മലബാർ malluz റോക്ക്ഡ്

ചിരിപ്പിക്കാൻ പെണ്ണുങ്ങൾ... മലബാർ malluz റോക്ക്ഡ്
ചിരിപ്പിക്കാൻ പെണ്ണുങ്ങൾ... മലബാർ malluz റോക്ക്ഡ്
Share  
2025 May 04, 09:41 AM
samudra

വടകര: കർണാടകയിൽനിന്ന് വിവാഹംകഴിച്ചുകൊണ്ടുവന്ന രാജമല്ലി ഭർത്താവിന്റെ അമ്മയ്ക്കൊപ്പം തൊഴിലുറപ്പുജോലിക്കെത്തുകയാണ്. കൈക്കോട്ട് കൈയിൽക്കൊടുത്ത് കൊത്താൻപറയുന്നു ഒപ്പമുള്ളവർ. വിഷമത്തോടെ രാജമല്ലി പറയുന്നു, 'ഗൊത്തില്ല...' (അറിയില്ല). ഒപ്പമുള്ളവരുടെ പ്രതികരണം ഇങ്ങനെ, 'കൊത്തില്ലെന്നോ...? ഞാള് പഞ്ചായത്തിൽ പറയും... - മലബാർ മല്ലൂസിന്റെ തൊഴിലുറപ്പുകഥ സീരീസിലെ ഒരു രംഗമാണിത്.


തൊഴിലുറപ്പും അയൽപക്കപ്രശ്‌നങ്ങളും കല്യാണക്കഥകളുമെല്ലാം കുഞ്ഞുവീഡിയോകളാക്കി മലബാർ മല്ലുസ് സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ, കരുത്ത് എട്ടംഗ പെൺസംഘമാണ്. ഇതിൽ നാലുപേർ തൊഴിലുറപ്പുതൊഴിലാളികൾ. ഏച്ചുകെട്ടലില്ലാത്ത അഭിനയവും തനി വടകര ഭാഷാശൈലിയുമാണ് ഇവരുടെ മുഖമുദ്ര. പുരുങ്ങിയകാലംകൊണ്ടുതന്നെ ഈ മികവിന് സിനിമയിൽനിന്ന് വിളിയെത്തി. നാലുപേരാണ് നിഖിലാ വിമൽ നായികയാകുന്ന 'പെണ്ണുകേസി'ൽ അഭിനയിച്ചത്.


അല്ല മനേ... ഞാളെയും കൂട്ടോ... മലബാർ മല്ലൂസ് യുട്യൂബ് ചാനലിന്റെ ശില്ലി വടകര കൈനാട്ടി ശ്രീഗംഗയിൽ റിനിലും ഭാര്യ ആതിരയുമാണ്. ഓയിൽ ആൻഡ് ഗ്യാസ് ഫീൽഡിൽ വർഷങ്ങളോളം വിദേശത്ത് ജോലിചെയ്ത‌ിരുന്ന റിനിൽ മൂന്നുവർഷം മുൻപാണ് ഡിജിറ്റൽ ക്രിയേറ്ററുടെ വഴിയിലേക്കുതിരിഞ്ഞത്. തുടക്കത്തിൽ റിനിലും ഭാര്യ ആതിരയും അമ്മ കുഴിച്ചാലിൽ വസന്തയുമായിരുന്നു അഭിനേതാക്കൾ. ആതിരയുടെ വീട് ആയഞ്ചേരി മൂക്കടത്തുംവയലിലാണ്. ചിലവീഡിയോകൾ ഇവിടെയും ചിത്രീകരിക്കും.


ഇവരുടെ വീഡിയോകൾകണ്ട് ഒരുദിവസം ആതിരയുടെ അയൽവാസിയായ കോറോത്ത് ജാനു റിനിലിനോടുചോദിച്ചു. 'അല്ല മനേ, ഞാളെയും ഇതിൽ കൂട്ടോ...' ആ ചോദ്യം നിമിത്തമായി. ജാനുവും ആതിരയുടെ അയൽവാസികളും തൊഴിലുറപ്പുതൊഴിലാളികളുമായ കേളോത്ത് സുനിത, കേളോത്ത് രാധ, നെല്ലിക്കണ്ടിമീത്തൽ വസന്ത എന്നിവരും അഭിനേതാക്കളായി. തൊഴിലുറപ്പ് പ്രമേയമായുള്ള വീഡിയോകളിൽ സ്വാഭാവികമായി ഇവർ അഭിനയിച്ചു. ഇത് പെട്ടെന്നുതന്നെ ഹിറ്റായി. പിന്നീടങ്ങോട്ട് അയൽപക്കക്കഥകളും കല്യാണക്കഥകളുമെല്ലാം പ്രമേയമായപ്പോൾ ഇവർ ഓരോരുത്തരും തകർത്തഭിനയിച്ചു. റിനിലിൻ്റെ അമ്മ വസന്ത, ആതിര എന്നിവരുടെ പരിചയസമ്പന്നതയുംകൂടിയായതോടെ വടകര മല്ലൂസ് മലബാറിൻ്റെ മാത്രമല്ല. കേരളത്തിന്റെ മൊത്തം മനംകവർന്നു.


യൂട്യൂബിൽ 3.45 ലക്ഷം പേർ ഈ ചാനലിനെ പിന്തുടരുന്നുണ്ട്. ഇൻസ്റ്റയിൽ പിന്തുടരുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നു. വീഡിയോകളുടെ കാഴ്‌ചക്കാർ ലക്ഷങ്ങളാണ്. നെല്ലിക്കണ്ടി മീത്തൽ വസന്തയ്‌ക്കൊപ്പം മകൻ അതുലും അഭിനയിക്കുന്നുണ്ട്. ഇവർ രണ്ടുപേരും സ്വന്തമായും വീഡിയോകൾ ചെയ്യാറുണ്ട്. ഇടയ്ക്ക് പാലേരി സ്വദേശി ലിഗേഷും അഭിനയിക്കാനെത്തും. മുക്കടത്തുംവയലിലെ അങ്കണവാടി ഹെൽപ്പറായ ശോഭയും അടുത്തിടെ ഇവർക്കൊപ്പംചേർന്നു. റിനിലിൻ്റെ സഹോദരപുത്രി ശ്രീയഗംഗയാണ് മറ്റൊരു അഭിനേത്രി. കുഴിച്ചാലിൽ വസന്ത, ജാനു നെല്ലിക്കണ്ടിമീത്തൽ വസന്ത, സുനിത എന്നിവരാണ് 'പെണ്ണ്കേസ് എന്നസിനിമയിൽ അഭിനയിച്ചത്. വയനാട്ടിലായിരുന്നു ചിത്രീകരണം.


ആരാധകരെക്കൊണ്ട് തോറ്റു....


'അടുത്ത് പറശ്ശിനിക്കടവിൽ പോയിരുന്നു. അവിടുത്തെ കച്ചവടക്കാർവരെ കടയിൽനിന്നിറങ്ങിവന്ന് സെൽഫിയെടുത്തു. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയും.' -മലബാർ മല്ലൂസ് ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് കോറോത്ത് ജാനു പറഞ്ഞു. എല്ലാവരുടെയും സ്ഥിതിയിതാണ്. കല്യാണവീട്ടിലോ മരണവീട്ടിലോ എന്നുവേണ്ട എവിടെപ്പോയാലും അറിയാവുന്നവർ ഒട്ടേറെ 'ഇങ്ങനെയൊന്നും ആകുമെന്ന് വിചാരിച്ചതല്ല... ഞാളങ്ങോട്ട് ചോദിച്ച് അഭിനയിക്കാൻതുടങ്ങിയതാണ്... എന്തായാലും മോശമായിട്ടില്ല..' ജാനു പറഞ്ഞു.


വീട്ടിൽമാത്രം ഒതുങ്ങിയിരുന്ന തന്നെ ഈ രംഗത്തേക്കിറക്കിയത് മകനാണെന്ന് കുഴിച്ചാലിൽ വസന്ത പറഞ്ഞു. മൂന്നുവർഷംകഴിഞ്ഞു വസന്ത വീഡിയോചെയ്യാൻ തുടങ്ങിയിട്ട്, ആയിരത്തിലേറെ വീഡിയോകൾ റിനിൽ ഇതിനകം ചെയ്തതിട്ടുണ്ട്. ഇതിൽ ഭൂരിഭാഗത്തിലും വസന്തയുടെ സാന്നിധ്യമുണ്ട്.


നാട്ടിൻപുറം... കഥകളാൽ സമൃദ്ധം


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'തണൽ' ഹ്രസ്വചിത്രം പ്രകാശനം
mannan