
കാസർകോട്: വടക്കൻ മണ്ണിടാൻ വിശാലമായ കാൻവാസിനെ പലിച്ചിത്രത്തിന്റെ ഫ്രെയിമുകളിലേക്ക് ആവാഹിച്ച ചലച്ചിത്രകാരനായിരുന്നു ഷാജി എൻ. കരുൺ. വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ്റെ 'കുമ്മാട്ടി'യിലൂടെ ചന്ദ്രഗിരിക്കരയുടെ സൗന്ദര്യം ലോകത്തിന് കാട്ടിക്കൊടുത്ത ഛായാഗ്രാഹകൻ. പുത്രനഷ്ടദുഃഖത്താൽ അലയുന്ന പിതാവിൻ്റെ വേദനയെ സിനിമയിലൂടെ അടയാളപ്പെടുത്തിയ സംവിധായകൻ വിശേഷണങ്ങൾ ഏറെയുണ്ട് ഷാജി എൻ. കരുണിന്. കേരള മനസ്സാക്ഷിയുടെ വിഹ്വലതയായ രാജൻ സംഭവത്തെ ഇവിടത്തെ കടവുകളുടെയും നദികളുടെയും ഭംഗിയും ഗ്രാമീണതയും പഴമയും ഉപയോഗിച്ച് ക്യാമറയിലൂടെ പ്രേക്ഷകസമക്ഷം എത്തിക്കാൻ അദ്ദേഹത്തിനായി. മലയാള സിനിമാചരിത്രത്തിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന 'പിറവി' ഷാജിയുടെ ആദ്യ സംരംഭമായിരുന്നു.
ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. 'സർഗാത്മകതയുടെ പൂർണതയ്ക്കായി ഏതറ്റംവരെ പോകാനും തയ്യാറായിരുന്നു ഷാജിയേട്ടൻ...' 38 വർഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയും ചീഫ് അസോസിയേറ്റായും അസോസിയേറ്റ് സംവിധായകനായും പ്രവർത്തിച്ച ഉദുമ മാങ്ങാട്ടെ സുധീഷ് ഗോപാലകൃഷ്ണൻ ഓർക്കുന്നു.
അടിസ്ഥാനപരമായി ഒരു ക്യാമറാമാനായിരുന്നിട്ടും അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾക്കായി ക്യാമറ ചലിപ്പിച്ച കലാകാരൻമാരോട് ഒരു നിബന്ധനയും അദ്ദേഹം വെച്ചിരുന്നില്ല. അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുകയായിരുന്നു. സിനിമയിൽ അഭിനയിച്ച കലാകാരൻമാരോടും മറ്റു അണിയറപ്രവർത്തകരോടും ഇതേ രീതി തന്നെയാണ് അദ്ദേഹം പിന്തുടർന്നത്.
എങ്കിലും അദ്ദേഹത്തിൻ്റെ മനസ്സിലുള്ളത് ഫ്രെയിമിൽ വരുന്നതുവരെ അദ്ദേഹം അതിനായി പരിശ്രമിക്കും. അതിനായി ആരെയും പിണക്കാനോ ദേഷ്യം പിടിപ്പിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
അവരുടെ സൗകര്യം കൂടി പരിഗണിച്ച് മാത്രമാണ് അദ്ദേഹം ഓരോ ഫ്രെയിമും പൂർത്തിയാക്കിയത്. സുധീഷ് സ്‌മരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ച സമയത്തും അത് നേരിട്ടെത്തി വേദിയിൽ വെച്ചുതന്നെ വാങ്ങണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അങ്ങനെയുള്ള ചില ഉറച്ച നിലപാടുകളാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.
ആദ്യ ഫീച്ചർ സിനിമയായ പിറവിമുതൽ അവസാന സംരംഭമായ എകെജിയെക്കുറിച്ചുള്ള ഡോക്യുഫിക്ഷൻവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരം വലിയ അംഗീകാരമായിട്ടാണ് സുധീഷ് ഗോപാലകൃഷ്ണൻ കാണുന്നത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് അവസാനമായി അദ്ദേഹത്തെ നേരിട്ട് കാണുന്നത്. വളരെ അവശനായിരുന്നു. കിടന്ന കിടപ്പിലും അവ്യക്തമായി സുഖമാണല്ലോ എന്നു ചോദിച്ചത് മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നു. ഇത്ര പെട്ടെന്നൊരു മടക്കം ഒട്ടും പ്രതീക്ഷിച്ചതല്ല.
അവസരം അംഗീകാരമായി നൽകാനായത് സന്തോഷംകേരളത്തിലെ ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്റെ കാലത്താണ് കണ്ണപ്പെരുവണ്ണാനെക്കുറിച്ച് ഫിലിം അക്കാദമിയുടെ നിർമാണത്തിൽ 'ദേവനർത്തകൻ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചെയ്യുന്നത്.
സുധീഷ് ഗോപാലകൃഷ്‌ണനായിരുന്നു അതിൻ്റെ സംവിധായകൻ. കേരള ഫിലിം അക്കാദമിയുടെ നിർമാണത്തിൽ ഇറങ്ങിയ ആ ഡോക്യുമെന്ററിക്ക് ദേശീയപുരസ്കാരം നേടാനായി. ഫിലിം അക്കാദമിക്ക് ആദ്യമായി കിട്ടിയ ദേശീയ അംഗീകാരവും അതായിരുന്നു.
ഷാജിയേട്ടന്റെ നിർബന്ധവും അഭ്യർഥനയുമായിരുന്നു അതിന്റെ സംവിധായകനാകാൻ എന്നെ പ്രേരിപ്പിച്ചത്. ആ അവസരം വലിയ അംഗീകാരങ്ങൾ നേടാൻ സാധിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് സുധീഷ് പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group