ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതം- പൃഥ്വിരാജ്

ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതം- പൃഥ്വിരാജ്
ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതം- പൃഥ്വിരാജ്
Share  
2025 Apr 17, 10:27 AM
mgs3

തിരുവനന്തപുരം: ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതമാണെന്ന് നടൻ പൃഥ്വിരാജ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം, ഒരു സിനിമയ്ക്ക് വലിയ ജനപ്രീതിയും അതിനൊപ്പം അംഗീകാരവും ലഭിക്കുന്നതു വിരളമാണ്. സംവിധായകൻ ബ്ലെസിയോടു നന്ദിപറയുന്നു. ആടുജീവിതം സിനിമയാക്കാനുള്ള അദ്ദേഹത്തിന്റെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠമാണ്.


മൂന്നാമത്തെ തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. ജെ.സി. ഡാനിയേലായി അഭിനയിച്ചതിനാണ് മുൻപ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ. കരുണിനു സമ്മാനിച്ച ദിവസംതന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് യാദൃച്ഛികതയായി. പുരസ്ക‌ാരത്തിന് അർഹനാക്കിയ ജൂറിക്കും പ്രേക്ഷകർക്കും മലയാളസിനിമയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.


അവാർഡ് മുന്നിൽക്കണ്ട് അഭിനയിച്ചിട്ടില്ല- ഉർവശി


തിരുവനന്തപുരം: അവാർഡ് മുന്നിൽക്കണ്ട് ഒരു ഷോട്ടിൽപോലും

അഭിനയിച്ചിട്ടില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി ഉർവശി പറഞ്ഞു. ആറാമത്തെ തവണയാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നതെന്നു പറയുമ്പോഴാണ് അതിനെക്കുറിച്ച് ഓർക്കുന്നത്. അവാർഡ് ലഭിക്കുന്നതിൽ സന്തോഷം,


ആദ്യ പുരസ്ക‌ാരം ലഭിച്ചപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കേന്ദ്രകഥാപാത്രമല്ലാതെ അഭിനയിച്ച സിനിമയിൽ അവാർഡ് ലഭിച്ചത്. കുറച്ചു രംഗങ്ങൾ മാത്രമുള്ള സിനിമകളിലാണ് ഈ കുട്ടി അഭിനയം പാഴാക്കുന്നതെന്നായിരുന്നു അന്ന് ക്ലാസിക് സിനിമകൾ സംവിധാനംചെയ്യുന്ന സംവിധായകരുടെ വാക്കുകൾ. പക്ഷേ, അന്ന് അത്രയും ജനപ്രിയമായ സിനിമയ്ക്ക് അവാർഡ് കിട്ടിയത് പുതിയൊരു കാര്യമായിരുന്നു. അന്ന് പുരസ്ക‌ാരത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല. ഈ പുരസ്‌കാരത്തിന് അർഹയാക്കിയ 'ഉള്ളൊഴുക്കി'ൻ്റെ സംവിധായകൻ ക്രിസ്റ്റോ ടോമിക്കും 'ഉള്ളൊഴുക്കി'ൽ ഏറ്റവും പിന്തുണച്ച പാർവ്വതി തിരുവോത്തിനും നന്ദി പറയുന്നതായും അവർ പറഞ്ഞു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് കുനാൽ കമ്രയുടെ എല്ലാ ഉള്ളടക്കവും നീക്കി ബുക്ക് മൈഷോ
mannan