ലഹരിക്കെതിരേ വിദ്യാർഥികളൊരുക്കിയ വീഡിയോ വൈറൽ

ലഹരിക്കെതിരേ വിദ്യാർഥികളൊരുക്കിയ വീഡിയോ വൈറൽ
ലഹരിക്കെതിരേ വിദ്യാർഥികളൊരുക്കിയ വീഡിയോ വൈറൽ
Share  
2025 Mar 22, 08:59 AM
NISHANTH
kodakkad rachana
man
pendulam

കാഞ്ഞങ്ങാട് : 'നിന്നോട് പറഞ്ഞിട്ടില്ലേ. വൈകീട്ട് ആറിന് മുൻപേ

വീട്ടിലെത്തണമെന്ന്...' ഞാൻ ഏട വേണേലും പോകും. എനക്കൊരു അയ്യായിരം ഉറുപ്പിക വേണം' ചേച്ചിയും അനുജനും പരസ്‌പരം പറയുന്നതും ചേച്ചിയെ അടിച്ചുപരിക്കേൽപ്പിച്ച ശേഷം വീട്ടിലുള്ള പണവുമായി പോകുന്നതും അതുപയോഗിച്ച് മയക്കുമരുന്ന് വാങ്ങുന്നതും പിന്നീടുണ്ടാകുന്ന ദുരന്തവും അവതരിപ്പിച്ച് കുട്ടികളുടെ വീഡിയോ, ഏതാനും ദിവസം മുൻപിറങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.


മേൽപ്പറമ്പ് ഇൻസ്പെക്‌ടർ എ. സന്തോഷ് കുമാറിന്റെയും അധ്യാപിക പി. ശ്രുതിയുടെയും മകൻ ഒൻപതാം തരത്തിൽ പഠിക്കുന്ന പി. ദേവാഷിഷിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്. കർഷകൻ പി. മധുസൂദനന്റെയും വി. ശരണ്യയുടെയും മക്കൾ ആറാംക്ലാസുകാരി വി. ദിയ, ഒന്നാംക്ലാസുകാരൻ ധ്യാൻവിക്, കർഷകൻ മാത്യൂസ് സ്‌കറിയയുടെയും സബിതയുടെയും മകൻ ഡിയോൺ സ്‌കറിയ മാത്യു കർഷകൻ ഉത്തമശ്ലോകൻ്റെയും അപർണയുടെയും മകൻ യു. ആദ്രിനാഥ് എന്നിവരാണ് വീഡിയോയിൽ അഭിനയിക്കുന്ന മറ്റുള്ളവർ.


ഡിയോണും ആദിനാഥും അഞ്ചാംക്ലാസുകാരാണ്. ദേവാഷിഷ് കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലേയും മറ്റുള്ളവർ രാജപുരം ടാഗോർ പബ്ലിക് സ്കൂളിലേയും വിദ്യാർഥികളാണ്.


കോടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി ഗ്രാമത്തിൽ താമസിക്കുന്ന ഇവരെല്ലാം അയൽവാസികളും കൂട്ടുകാര്യമാണ്. 'പലതരം വീഡിയോകൾ കണ്ടപ്പോൾ ഒരു വീഡിയോ ചെയ്‌താലെന്തേ എന്ന് തോന്നി. മൊബൈലിൽ മാറിമാറി ചിത്രീകരിച്ചു. പിന്നീട് എഡിറ്റ് ചെയ്‌ത്‌ മ്യൂസിക് നൽകി' ദേവാഷിഷ് പറഞ്ഞു. ദേവാഷിഷും ദിയയും സഹോദരങ്ങളായി അഭിനിയിക്കുന്നു.


പണവുമായി വീട്ടിൽനിന്നിറങ്ങിയ ദേവാഷിഷ് കൂട്ടുകാർക്കൊപ്പം മയക്കുമരുന്നും മദ്യവും കഴിച്ച് ഒടുവിൽ മരിച്ചുവീഴുന്നതാണ് വീഡിയോ. നാലുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദിയയുടെ വീട്ടിലും തൊട്ടടുത്ത സ്ഥലങ്ങളിലുമായാണ് ചിത്രീകരിച്ചത്. വീഡിയോ കണ്ടവർ കമന്റിലൂടെയും നേരിട്ട് വിളിച്ചും അഭിനന്ദനം പറയുന്നു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen