ബോചെ ടീ ലക്കി ഡ്രോ;
6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം., തിരുവനന്തപുരം സ്വദേശി ലതിക എസ്., കണ്ണൂര്‍ സ്വദേശികളായ ഫിറോസ്, ഇസ്മയില്‍ സി.കെ, ഇടുക്കി സ്വദേശി ലയ ജെയിംസ്, ആലപ്പുഴ സ്വദേശി ആന്റണി പി.ജെ. എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.
10 ലക്ഷം രൂപയ്ക്ക് പുറമെ നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്‌ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.
ബോചെ ടീ സ്‌റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.
www.bochetea.com എന്ന വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group