ഹൈറേഞ്ച് രുചിക്കൂട്ടിൽ രചിച്ച വിജയഗാഥ

ഹൈറേഞ്ച് രുചിക്കൂട്ടിൽ രചിച്ച വിജയഗാഥ
ഹൈറേഞ്ച് രുചിക്കൂട്ടിൽ രചിച്ച വിജയഗാഥ
Share  
2024 Nov 25, 06:03 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഉപ്പുതറ: ആരോഗ്യമുള്ള കാലമത്രയും അധ്വാനിച്ചു ജീവിക്കണമെന്ന ജെസിയുടെയും, മിനിയുടെയും ഉറച്ചബോധ്യമാണ് ദീപ്തി കുടുംബശ്രീ യൂണിറ്റിന്റെ വിജയഗാഥയുടെ രഹസ്യം. സ്നേഹസംഗമം, കല്യാണം, തിരുനാൾ വിരുന്ന് തുടങ്ങി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത രുചികരമായ പലഹാരങ്ങൾ നൽകിയാണ് മേരികുളം ദീപ്തി പലഹാര യൂണിറ്റ് വിജയം വരിച്ചത്. 16 വർഷമായി ഹൈറേഞ്ചിലെ പേരും പെരുമയുമുള്ള ഏതൊരാഘോഷങ്ങളിലും ദീപ്തിയുടെ വിഭവങ്ങളുണ്ടാകും.


അപ്പം, പാലപ്പം, കള്ളപ്പം, ഇടിയപ്പം തുടങ്ങി ഒഴിവാക്കാനാകാത്ത അരി പലഹാരമാണ് ഇവർ പാകംചെയ്തുനൽകുന്നത്. വിലക്കുറവിലും ഗുണമേന്മയിലും മറ്റുള്ളവർക്ക് മാതൃകയാണ് ഈ കുടുംബശ്രീ യൂണിറ്റ്. 2008-ൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് കുടുംബശ്രീയുടെ സഹായത്തോടെ ചെറിയ രീതിയിൽ തുടങ്ങിയ യൂണിറ്റ് ഇപ്പോൾ ജില്ലയിലാകെ അറിയപ്പെടുന്ന സ്ഥാപനമാണ്. സഹോദരപത്നികളായ മേരികുളം കീളക്കാട്ട് ജെസി തോമസും മിനി ലാലിച്ചനും ചേർന്നാണ് യൂണിറ്റ് തുടങ്ങിയത്. ചെറുപ്പംമുതൽ രുചിയുള്ള ഭക്ഷണം ഇരുവർക്കും പ്രിയമുള്ളതായിരുന്നു. ഈ ഇഷ്ടമാണ് പലഹാര യൂണിറ്റ് എന്ന ആശയമായി പരിണമിച്ചത്.


പാചകത്തിൽ ഇവർക്കുള്ള നൈപുണ്യവും സഹായമായി. വിവാഹംകഴിഞ്ഞ് ഒരു കുടുംബത്തിൽ എത്തിയതും അനുഗ്രഹമായി. അധ്വാനികളായ കർഷകരാണ് ഇരുവരുടെയും ഭർത്താക്കന്മാർ. ഇവരുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് പലഹാരയൂണിറ്റ്‌ തുടങ്ങാൻ പ്രേരണയായത്. ഇവരുടെ പിന്തുണ ഓർഡർ അനുസരിച്ച് വിഭവങ്ങൾ തയ്യാറാക്കി നൽകുന്നതിന് ഏറെ സഹായകമായി. ഓരോ ദിവസവും ഓർഡറുകൾ കൂടിവന്നു. ഇതിനനുസരിച്ച് ആധുനിക സൗകര്യങ്ങൾ വർധിപ്പിച്ചു. കൂടുതൽ കുടുംബാംഗങ്ങളെയും, അത്യാവശ്യഘട്ടങ്ങളിൽ അയൽക്കാരെയും ഒപ്പംചേർത്ത് സംരംഭം വിപുലീകരിച്ചു. ഇപ്പോൾ മിക്കപ്പോഴും ഇരുപതിനായിരം പേർക്കോളം നൽകാനുള്ള പലഹാരംഓർഡർ യൂണിറ്റിന് കിട്ടുന്നുണ്ട്.


ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മാത്രമാണ് പലഹാരനിർമാണത്തിന് ഉപയോഗിക്കുന്നത്. അരയ്ക്കുന്നതും പൊടിക്കുന്നതും പാകപ്പെടുത്തുന്നതും സ്വന്തമായി. അതുകൊണ്ടുതന്നെ മയവും രുചിയും ആർക്കും ഇഷ്ടപ്പെടും. ഏഴുരൂപയാണ് വില. കുടുംബശ്രീയുടെ സഹായത്തോടെ മായംചേരാത്ത മല്ലിപ്പൊടി, മുളകുപൊടി, അരിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങൾ തയ്യാറാക്കി നൽകാനാണ് ഇവരുടെ തീരുമാനം. ഇതിനായി ഫ്ലവർ മില്ലും തയ്യാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും വളർച്ച നേടുന്ന ദീപ്തി പലഹാര യൂണിറ്റ് മറ്റുള്ളവർക്ക് മാതൃകയും കുടുംബശ്രീക്ക് അഭിമാനവുമാണ്.

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25