കൊച്ചി: വി-ഗാര്‍ഡ് എന്ന സ്റ്റെബിലൈസര്‍ ബിസിനസിലൂടെ വന്‍വിജയം കൊയ്ത കഥയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടേത്.ഇപ്പോള്‍ ഇളയ മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി ആരംഭിച്ച അമ്യൂസ് മെന്‍റ് പാര്‍ക്കായ വണ്ടര്‍ലായും വിജയത്തിന്റെ പടവുകള്‍ താണ്ടുകയാണ്. കൊച്ചിയിലെ വണ്ടര്‍ ലാ 25 വര്‍ഷം തികയ്‌ക്കുന്ന വേളയില്‍ വണ്ടര്‍ലായെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനുള്ള ശ്രമത്തിലാണ് അരുണ്‍ ചിറ്റിലപ്പള്ളി.
2000 മുതല്‍ ഇവിടെ നാല് കോടിയിലേറെപ്പേര്‍ ഇവിടം സന്ദര്‍ശിച്ചു. ഇതിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലും വണ്ടര്‍ലാ പാര്‍ക്കുകള്‍ ഉണ്ട്. ഇനി പുതുതായി ആറ് നഗരങ്ങളില്‍ കൂടി വണ്ടര്‍ ലാ തുറക്കുകയാണ്. 2030ഓടെ 10 വണ്ടര്‍ലാ അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ എന്നതാണ് ലക്ഷ്യം. 25 വര്‍ഷമായെങ്കിലും പുതിയ ത്രില്‍ റൈഡുകളും വാട്ടര്‍ റൈഡുകളും തുടര്‍ച്ചയായി കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൊച്ചി വണ്ടര്‍ലാ എന്നും യൗവനം കാത്ത് സൂക്ഷിക്കുന്നു. വന്നവര്‍ തന്നെ കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് കൊചി വണ്ടര്‍ലയില്‍ എത്തുമ്ബോള്‍ പുതിയ റൗഡുകള്‍ ആസ്വദിച്ച് സംതൃപ്തിയടയുന്നു. വണ്ടര്‍ ലാ തേടിയെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുക എന്നതിലാണ് ഈ ബിസിനസിന്റെ നിലനില്‍പ്.
ഇപ്പോള്‍ അടിപൊളി ഫുഡ് പാര്‍ക്കുകളും വണ്ടര്‍ലായില്‍ ഉയര്‍ത്തുകയാണ്. ഫുഡ് ആന്‍റ് ബിവറേജസ് ആണ് ഇപ്പോഴത്തെ ട്രെന്‍റ്. 12-13 ലക്ഷം സന്ദര്‍ശകര്‍ വരുന്ന സ്ഥലമാണ് വണ്ടര്‍ലാ. അതിനാല്‍ ഇനി ഇവിടെ ഒരു രാത്രി തങ്ങാവുന്ന സംവിധാനം കൂടി ഒരുക്കാന്‍ ആലോചനയുണ്ട്.
800 കോടി പിരിയ്‌ക്കുന്നു
പുതിയ വികസനങ്ങള്‍ക്കായി വണ്ടര്‍ലാ 800 കോടി രൂപ പിരിയ്‌ക്കുകയാണ്. നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ (പ്രിഫറന്‍ഷ്യല്‍ അലോട്മെന്‍റ്) അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലോ പണം പിരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. മൂലധനം സമാഹരിക്കാന്‍ ബോര്‍ഡ് പച്ചക്കൊടി വീശിക്കഴിഞ്ഞു. നിലവില്‍ 10 രൂപ മുഖവിലയുള്ള ആറ് കോടി ഓഹരികളെ 10 രൂപ മുഖവിലയുള്ള എട്ട് കോടി ഓഹരികളായി ഉയര്‍ത്തും.
വണ്ടര്‍ലാ ഓഹരിയുടെ കുതിപ്പ്
വണ്ടര്‍ലാ ഓഹരി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ വെറും 258 രൂപയില്‍ നിന്നും ഇപ്പോള്‍ 870 രൂപയില്‍ എത്തിയിരിക്കുകയാണ്. ഏകദേശം 601 ശതമാനത്തിന്റെ വളര്‍ച്ച. 2019ല്‍ 2.58 ലക്ഷം രൂപയ്‌ക്ക് ആയിരം വണ്ടര്‍ലാ ഓഹരികള്‍ വാങ്ങിയവര്‍ക്ക് 2024ല്‍ 8.7 ലക്ഷം രൂപ ലഭിയ്‌ക്കും എന്നര്‍ത്ഥം. ഇപ്പോള്‍ വണ്ടര്‍ ലാ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച ഇന്‍വെസ്റ്റ്മെന്‍റ് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group