ഒരു ജോലി അന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങള്‍ ?
എങ്കില്‍ നിങ്ങള്‍ക്കായി ഇതാ മികച്ച അവസരം. അതും പലരും ജോലി ആഗ്രഹിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലായാണ് ഒഴിവുകള്‍ വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ലുലു ഗ്രൂപ്പിന്റെ കൊട്ടിയം തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് നിയമനം. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ്യർ, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യുരിറ്റി ഗാർഡ്, ബുച്ചർ, ഫിഷ് മോങ്കർ, സൂപ്പർവൈസർ, ഷെഫ്, ഡി സി ഡി പി, ഹെല്‍പ്പർ, പാക്കർ തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് നിയമനം. ആഗ്രഹമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഒരോ വിഭാഗത്തിനും വേണ്ട യോഗ്യതകള്‍ താഴെ നല്‍കുന്നു.
ക്യാഷർ: പ്ലസ് ടു, ബി.കോം എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം.
സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍: ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 25 ആണ്. എസ് എസ് എല്‍ സി/എച്ച് എസ് സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
ബുച്ചർ/ഫിഷ് മോങ്കർ: ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തില്‍ വ്യക്തമായിട്ടില്ല.
സെക്യുരിറ്റി/ഗാർഡ് (മെയില്‍ & ഫീമെയില്‍): സെക്യുരിറ്റി അല്ലെങ്കില്‍ ഗാർഡ് ആയി അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അതായത് ഒന്ന് മുതല്‍ ഏഴ് വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സൂപ്പർവൈസർ: പ്രായപരിധി 25-35 വയസ്സ് (ക്യാഷ് സൂപ്പർവൈസർ, ചില്‍ഡ് ആൻഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോണ്‍-ഫുഡ്, റോസ്റ്ററി, ഹൌസ് ഹോള്‍ഡ്, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍, മൊബൈല്‍, ഹെല്‍ത്ത് ആന്‍ ബ്യൂട്ടി, ടെക്സ്റ്റൈല്‍ പാദരക്ഷകള്‍. എന്നീ വിഭാഗങ്ങളിലാണ് സൂപ്പർ വൈസർമാരെ ആവശ്യമുള്ളത്. 1-3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
കമ്മിസ്/ഷെഫ് ഡി പാർട്ടി / ഡിസിഡിപി: സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെൻ്റല്‍, ചൈനീസ്, അറബിക്, മിഠായി, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ മേക്കർ, സാൻഡ്‌വിച്ച് മേക്കർ, പിസ്സ മേക്കർ, പേസ്ടി, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്ബരാഗത ലഘുഭക്ഷണ നിർമ്മാണം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ബി എച്ച് എം അല്ലെങ്കില്‍ പ്രസക്തമായ അനുഭവം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍.
ഹെല്‍പ്പർ/പാക്കർ: ഫ്രഷേഴ്സിനും അപേക്ഷിക്കാം. അതിന് അപ്പുറം മറ്റ് യോഗ്യതകളൊന്നും ചോദിച്ചിട്ടില്ല.
എങ്ങനെ അപേക്ഷിക്കാം
അഭിമുഖം ഒക്ടോബർ 15 തിയതി കൊട്ടിയത്ത് വെച്ച് നടക്കും. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവർ സിവി അടക്കമുള്ള സർട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം. രാവിലെ 8.30 മുതല്‍ 4 മണി വരെയാണ് അഭിമുഖം. അതോടൊപ്പം തന്നെ ലുലു ഗ്രൂപ്പിന്റെ റിക്രൂട്ട്മെന്റിനായി യാതൊരു ഫീസും ഈടാക്കാറില്ലെന്നും കമ്ബനി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group