കേര വെളിച്ചെണ്ണയ്ക്ക് 35 രൂപ കൂട്ടി.ഒരു ലീറ്റർ പൗച്ചിന് ഇനി മുതൽ 245 രൂപ
കൊച്ചി കേരഫെഡിൻ്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 35 രൂപ കു ട്ടി. മൂന്നാഴ്ചയ്ക്കിടെ പൊതു വി പണിയിൽ വെളിച്ചെണ്ണയ്ക്ക് 57 രൂപ വർധിച്ചതിനു പിന്നാലെയാ ണു കേരഫെഡും വില കൂട്ടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണയായി ലീറ്ററിന് 65 രൂപയുടെ വർധനയാണുണ്ടായ 5.
തിങ്കളാഴ്ച ആലുവയിൽ ചേർ ന്ന ബോർഡ് ഓഫ് ഡയറക്ടേ ഴ്സ് യോഗത്തിലാണു വില കൂട്ടാനുള്ള തീരുമാനമുണ്ടായത്.
210 രൂപ പരമാവധി വിൽപന വിലയുണ്ടായിരുന്ന ഒരു ലീറ്റർ പൗച്ചിന് ഇനി മുതൽ 245 രൂപ നൽകണം.
110 രൂപയുണ്ടായിരുന്ന അര ലീറ്റർ പൗച്ചിന് 130 രൂപയായി. ഒരു ലീറ്റർ ബോട്ടിലിന് 254 രൂപ യാണു പുതുക്കിയ വില.
ജൂലൈ പത്തിനാണു ഇതിനു മുൻപു കേരയ്ക്കു വില കൂട്ടിയ ത്. 30 രൂപയാണ് അന്നു വർധി പ്പിച്ചത്.
കടുത്ത വേനലിൽ നാളികേര ഉൽപാദനം കുറഞ്ഞതും തേങ്ങ യ്ക്കും കൊപ്രയ്ക്കും വില കൂടി യതോടെ തമിഴ്‌നാട് കൊപ്ര കിട്ടാനില്ലാതായതുമാണു വെളിച്ചെന്ന വിലഉയരാനുള്ള കാരണം> ചിത്രം : പ്രതീകാത്മകം
( courtesy :manorama )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group