കോഴിക്കോടിന്
പ്രൗഢോജ്വലമായ ഓണക്കാഴ്ച !
ലുലുമാൾ നാടിന് സമർപ്പിച്ചു
കോഴിക്കോട്: കേരളത്തിലെ ആറാമത്തേയും ഇന്ത്യയിലെ പതിനൊന്നാമത്തേയും കൂറ്റൻ പ്രോജക്റ്റ് ആയ ലുലു മാള്‍ 2000ത്തോളം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച്കൊണ്ട് മൂന്നര ലക്ഷം ചതുരശ്ര അടിവിസ്‌തൃതിയിലുള്ള കോഴിക്കോട്ടെ ലുലു മാള്‍ പ്രൗഢോജ്വലമായ ഓണക്കാഴ്ചയായി കോഴിക്കോടിന് സമർപ്പിച്ചു .
ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ചുകൊണ്ട് മേയര്‍ ബീന ഫിലിഫ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ നീണ്ടനിരതന്നെ പങ്കാളികളായി ..
കച്ചവടത്തോടൊപ്പം ജോലി നല്‍കുകകൂടിയാണ് ലക്ഷ്യം ചെയർമാൻ എം എ യൂസഫലി വ്യക്തമാക്കി
നാടിന്റെ വികസനത്തിന് ലുലു ഗ്രൂപ്പ് എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ,
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്. നഗരത്തിന്റെആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാൾ. മികച്ച നിലവാരത്തിലുള്ള ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കും.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
.സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ ചെയര്‍മാന്‍ എംഎ യൂസഫലി കോഴിക്കോട്ട് പ്രഖ്യാപിക്കുകയുണ്ടായി .
കേരളത്തിന്റെ വികസനത്തിന് മുഖ്യ തടസം കലശലായ ഗതാഗത കുരുക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പുതിയ പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ലുലു ഗ്രൂപ്പ് കേരളത്തില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികള്‍ തൊഴില്‍ അന്വേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
മൂന്നര ലക്ഷം ചതുരശ്ര അടിയിലാണ് കോഴിക്കോട്ടെ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
ഇതൊരു ചെറിയ പ്രൊജക്ടാണെന്ന് പറഞ്ഞ അദ്ദേഹം കൊച്ചിയിലെയും തിരുവനന്തപുരത്തെയും പോലെ വലിയ മാള്‍ കോഴിക്കോട് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രൊജക്ട് ജനങ്ങള്‍ ഏറ്റെടുക്കുന്നതിന് അനുസരിച്ചാകും അത്തരമൊരു സംരംഭം വരിക എന്നും യൂസഫലി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. സ്ഥലവും മറ്റും പരിശോധിച്ചു. ഇപ്പോഴത്തെ മാളില്‍ മൊത്തം 2000 പേര്‍ ജോലി ചെയ്യുന്നുണ്ട്.
തിരഞ്ഞെടുത്തവര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമായി പരിശീലനം നല്‍കിയ ശേഷമാണ് എല്ലാവരെയും ഇവിടെ എത്തിച്ചിരിക്കുന്നത്.
കേരളത്തിലെ അടുത്ത മാള്‍ കോട്ടയത്ത്
കേരളത്തിലെ അടുത്ത മാള്‍ കോട്ടയത്തായിരിക്കും.
മൂന്ന് മാസത്തിനകം മാള്‍ തുറക്കാന്‍ സാധിക്കും. കേരളം ഇപ്പോള്‍ നമ്പര്‍ വണ്‍ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ ശ്രദ്ധ കേരളത്തിലേക്ക് വരും.
വിപുലമായ പ്രൊജക്ടുകള്‍ വരേണ്ടത് ഭാവി തലമുറയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞ യൂസഫലി കൊച്ചിയില്‍ വരാന്‍ പോകുന്ന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിച്ചു.
25000 പേര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന സൈബര്‍ ട്വിന്‍ ടവര്‍ കൊച്ചിയില്‍ വരുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ട്വിന്‍ ടവറാകും അത്.
ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൊജക്ടാണത്. അത്തരം സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്ര ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരൂ.
കൂടാതെ കളമശേരിയില്‍ ഫുഡ് പ്രൊസസ്സിങ് പദ്ധതിക്ക് തറക്കല്ലിട്ടിട്ടുണ്ട്.
വിദേശത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും യൂസഫലി പറഞ്ഞു.
മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ അന്താരാഷ്‌ട്ര ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്‌ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group