ഐ.ടി.വിട്ട് കൃഷിയിലേക്ക് :1.3 കോടി വാർഷിക വിറ്റുവരവുമായി ശ്രീറാം പ്രസാദ്

ഐ.ടി.വിട്ട് കൃഷിയിലേക്ക് :1.3 കോടി വാർഷിക വിറ്റുവരവുമായി ശ്രീറാം പ്രസാദ്
ഐ.ടി.വിട്ട് കൃഷിയിലേക്ക് :1.3 കോടി വാർഷിക വിറ്റുവരവുമായി ശ്രീറാം പ്രസാദ്
Share  
2024 Sep 03, 09:57 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഐ.ടി. വിട്ട് കൃഷിയിലേക്ക്,

ഇന്ന് 1.3 കോടി വാർഷിക വിറ്റുവരവ്; ഇലക്കറി വിറ്റ് നേട്ടം കൊയ്ത്

‘കീരൈകടൈ

നാടു മറന്ന ഇലക്കറികളുടെ പുനരുജ്ജീവനത്തിനും അവയുടെ വിപണനസാധ്യത ഉപയോഗപ്പെടുത്താനുമായി ഒരു സ്റ്റാർട്ടപ്പ്. ‘കീരൈകടൈ’. ശ്രീറാം പ്രസാദ് എന്ന യുവഎൻജിനിയർ 2018-ൽ കോയമ്പത്തൂരിൽ തുടങ്ങിയ ഈ ഇലക്കറി വ്യവസായത്തിന്റേത് വേറിട്ട ഒരു വിജയകഥയാണ്.


ഐ.ടി.വിട്ട് കൃഷിയിലേക്ക്

മധുരസ്വദേശിയായ ശ്രീറാം പ്രസാദ് ഇലക്‌ട്രിക് എൻജിനിയറിങ് ബിരുദം നേടിയശേഷം സ്വന്തമായി വെബ് ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു. മണിക്കൂറുകളോളം ഇരുന്നുള്ളജോലി, വിട്ടുമാറാത്ത നടുവേദനയുണ്ടാകാൻ കാരണമായി. അങ്ങനെയാണ് കാർഷികസംരംഭത്തിലേക്കു ചുവടുമാറിയാലെന്തെന്ന ചിന്ത ഉണ്ടാകുന്നത്. 2015-ൽ കോയമ്പത്തൂരിലെത്തി. തമിഴ്‌നാട്ടിൽ പണ്ട് മുന്നൂറോളം ഇലക്കറികൾ ഉപയോഗിച്ചിരുന്നു. ഇവയിൽ ഏഴോളം മാത്രമേ ഇപ്പോൾ വിപണിയിലുള്ളൂ എന്ന നിരീക്ഷണം വഴിത്തിരിവായി മാറി. കർഷകരെയും തമിഴ്നാട് കാർഷിക സർവകലാശാലയുമായും ബന്ധപ്പെട്ട് ഇലക്കറികളെക്കുറിച്ച് പഠനം നടത്തി. ഇവ ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകരുമായി സുഹൃദ്‌ബന്ധമുണ്ടാക്കി. തുടർന്ന് ഗ്രാമങ്ങൾതോറും സഞ്ചരിച്ച്‌ അപൂർവ ഇലക്കറികളുടെ വിത്ത് ശേഖരിച്ചു.

നാടറിയട്ടെ കീരകളുടെ മേന്മ

2017-ൽ കീരൈകടൈ ഒരു കമ്പനിയായി രജിസ്റ്റർചെയ്തു. കോയമ്പത്തൂരിൽ ഒരു കെട്ടിടവും വാടകയ്ക്കെടുത്തു. അവിടെവെച്ച് 110 ഇലക്കറികളുടെ പ്രദർശനം സംഘടിപ്പിച്ചു. സന്ദർശകർക്ക് ഓരോ ഇലക്കറിയുടെയും ഗുണം മനസ്സിലാകുംവിധമായിരുന്നു പ്രദർശനം. അങ്ങനെ ‘കീരൈ കടൈ’ എന്ന സംരംഭത്തിന് തുടക്കമായി. ജൈവകർഷകർക്ക് ഇലക്കറികളുടെ വിത്തുകൾ നൽകുകയും അവർ വിളയിക്കുന്നത് ദിവസവും വാങ്ങി വൃത്തിയാക്കി പാക്ക്‌ ചെയ്ത്, പുതുമയോടെ ഉപഭാക്താക്കൾക്ക് എത്തിക്കുകയുംചെയ്തു. ഇതായിരുന്നു ആദ്യപടി. വൃത്തിയാക്കാനും പാക്കിങ്ങിനുമായി 23 വനിതകളെ നിയോഗിച്ചു. ‘കീരൈ കടൈ’യുടെ വാനുകൾ രാവിലെ ആറോടെ പാക്ക്‌ ചെയ്ത ഇലക്കറികൾ കോയമ്പത്തൂരിലെ അപ്പാർട്ട്മെന്റുകളിലും ഫ്ളാറ്റുകളിലും എത്തിക്കും. ഒരാഴ്ചകൊണ്ട് അവ മുഴുവനായി ചെലവാകുന്ന നിലയിലെത്തി. ക്രമേണ, സ്ഥിരം ഉപഭോക്താക്കളുടെ ഒരുനീണ്ട നിരതന്നെയുണ്ടായി.


പങ്കാളികളായി സുഹൃത്തുക്കളും


തുടക്കത്തിൽ സ്വന്തം സമ്പാദ്യംവെച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. മൂന്നുമാസമായപ്പോൾ ശ്രീറാമിന്റെ അഞ്ചുസുഹൃത്തുക്കൾ പണംമുടക്കാൻ തയ്യാറായി. തമിഴ്‌നാട് കാർഷികസർവകലാശാലയുടെ ഇൻക്യുബേഷൻ സെന്ററിന്റെ സഹായത്തോടെ ഇലക്കറികളുടെ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിക്കലായിരുന്നു അടുത്തഘട്ടം. തമിഴ്നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇനവേഷൻ മിഷൻ, സൂക്ഷ്മ- ചെറുകിട-ഇടത്തര വ്യവസായമന്ത്രാലയം, നബാർഡ്, മധുര അഗ്രിബിസിനസ് ഇൻക്യുബേഷൻ ഫോറം എന്നിവ സഹായധനം നൽകിയത് സഹായകരമായി.

നിലവിൽ 23 തൊഴിലാളികളും 40 ജീവനക്കാരും 1500 ജൈവകർഷകരും കീരൈ കടൈയുടെ ഭാഗമാണ്. കർഷകരിൽനിന്നെടുക്കുന്ന ഇലക്കറികൾക്ക്‌ അപ്പപ്പോൾത്തന്നെ ന്യായമായ വില നൽകും. കമ്പനിയുടെ വണ്ടിയെത്തി ഇലക്കറികൾ ശേഖരിക്കുന്നതിനാൽ വിപണിയിൽ എത്തിക്കുന്നതിനുള്ള വാഹനച്ചെലവ് കർഷകർക്കു ലാഭിക്കാം. കമ്പനിയുടെ മൊത്തം വിൽപ്പനത്തുകയുടെ ഒരുശതമാനം കർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുമുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ഞങ്ങൾ നിഷ്കർഷിക്കുംപ്രകാരം ജൈവ ഉപാധികൾമാത്രം ഉപയോഗിച്ച് ഇലക്കറികൾ വിളയിച്ചുനൽകാൻ കർഷകർ ഉത്സാഹം കാണിക്കുന്നുണ്ട് -ശ്രീറാം പറഞ്ഞു.

ഉത്പന്നങ്ങൾ 15 രാജ്യങ്ങളിലേക്ക്

യു.എ.ഇ., ജർമനി, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉത്പന്നങ്ങൾ കൂടുതലായി പോകുന്നത്. ഇന്ത്യയിൽ 1500 പിൻകോഡുകളിലേക്ക് ഉത്പന്നങ്ങൾ അയക്കുന്നു. മുരിങ്ങയില, ബ്രഹ്മി, പേരയില, ആടലോടകം തുടങ്ങിയവയുടെ പന്ത്രണ്ടിനം ഡിപ്പ് സൂപ്പുകൾ, ഇലക്കറികളുടെ പൊടികൾ കലർത്തിയ എട്ടിനം കോംബോ ഡിപ്പ് സൂപ്പുകൾ, ചെമ്പരത്തി, ശംഖുപുഷ്പം, ചമോമൈൽ എന്നിവയുടെ ഹെർബൽ ടീ, ആവാരംപൂ, അശ്വഗന്ധ, ബ്രഹ്മി, വാഴയില തുടങ്ങിയവ ചേർന്ന ആറിനം കുക്കികൾ, ഗ്രീനി മീൽസ് എന്നപേരിലുള്ള ‘റെഡി ടു ഈറ്റ്’ ഇലക്കറിവിഭവങ്ങൾ തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. അന്തർദേശീയ ഗുണനിലവാരമനുസരിച്ചാണ് ഇവയുടെ പാക്കിങ്.

ഹൈടെക് വിൽപ്പന

സ്റ്റോർറൂം, വെബ്സൈറ്റ്, സോഷ്യൽമീഡിയ തുടങ്ങി പല ചാനലുകളിലൂടെ മൂല്യവർധിത ഉത്‌പന്നങ്ങളുടെ വിൽപ്പന നടക്കുന്നുണ്ട്. 120 ഇനം ഗാർഡൻഫ്രഷ് ഇലക്കറികൾ കോയമ്പത്തൂർ, മധുര, ചെന്നൈ നഗരങ്ങളിൽ വിൽപ്പന നടത്തുന്നു. കോയമ്പത്തൂരിൽ വിൽപ്പനയ്ക്കായി ഒരു മൊബൈൽ ആപ്പുമുണ്ട്. ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ സാധ്യത ഉപയോഗപ്പെടുത്തി ഇലക്കറികൾ തിരിച്ചറിയാനും അവയുടെ ആരോഗ്യപരമായ ഗുണങ്ങൾ മനസ്സിലാക്കാനും ഓർഡർ നൽകാനും ഈ ആപ്പിലൂടെ സാധിക്കും.

1.3 കോടിരൂപ വാർഷികവിറ്റുവരവുള്ള നിലയിലേക്കു വളർന്നുകഴിഞ്ഞു. സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഫ്രഷ് ഇലക്കറികളെത്തിച്ചു വിൽപ്പന വിപുലീകരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്തിക്കാനും ലക്ഷ്യമിടുന്നു. ഔഷധമേന്മയുള്ള ആഹാരത്തോടുള്ള പ്രതിപത്തി ലോകത്തെമ്പാടും വർധിച്ചുവരുകയാണ്. ഇതിനെ സമർഥമായി മാർക്കറ്റ് ചെയ്യാനാവുന്ന സംരംഭങ്ങൾക്കു വിജയിക്കാനാവുമെന്നാണ് കീരൈകടൈ തെളിയിക്കുന്നത്.

വാർത്ത : ജി.എസ്. ഉണ്ണികൃഷ്ണന്‍ ( മാതൃഭൂമി )


457210935_122117670788390665_5718097996057874354_n

.നാച്വറൽ പ്രൈം.ഇൻ മുൻ മന്ത്രി സി.കെ.നാണു ഉൽഘാടനം ചെയ്തു.


ഗ്രാമീണ പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെയും പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഓൺലൈൻ പ്ലാറ്റഫോം ന് വടകരയിൽ തുടക്കമായി.നാച്വറൽ പ്രൈം.ഇൻ എന്ന കമ്പനി മുൻ മന്ത്രി സി.കെ.നാണു ഉൽഘാടനം ചെയ്തു. പി.പി. ദാമോദരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി . വടകര തേജസ് ഓഡിറ്റേറിയത്തിൻ വെച്ചു നടന്ന പരിപാടിയിൽ കമ്പനി ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരൻ, തങ്കച്ചൻ വൈദ്യർ,അഡ്വ: ഇ . നാരായണൻ നായർ, അടിയേരി രവീന്ദ്രൻ, നിയാസ് കരിം എന്നിവർ സംസാരിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ എം.ടി ബാലൻ സ്വാഗതവും ഡോ:അശ്വതി രാജ് നന്ദിയും പറഞ്ഞു.

For more info Contact us : +91 7306688567

Visit our website : https://naturalprime.in/

#samudraayurvedicresearchcentre #naturalprime #naturalproducts #ayurveda #traditionalandindigenoustreatment #ayurvedic

capture
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25