റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് 54,000രൂപകടന്നു. ഗ്രാമിന് 90രൂപ കൂടി 6,795 രൂപയും പവന് 720 രൂപ കൂടി 54,360 രൂപയുമായി. രാജ്യാന്തര സ്വർണവില ഔൺസിന് 2,387 ഡോളറാണ്. രൂപയുടെ വിനിമയ നിരക്കിലും ഇടിവുണ്ടായി. ഡോളറിന് 83രൂപ 53 പൈസ എന്നതാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. മാർച്ച് 29 നാണ് സ്വർണവില അമ്പതിനായിരം കടന്നത്. ഇറാൻ ഇസ്രയേൽ യുദ്ധ ഭീതിയടക്കം ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണമായി വിദഗ്ധർ വിലയിരുത്തുന്നു. നിലവില്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം ഉപഭോക്താവ് 59,000രൂപ നൽകണം.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group